ഖമീസ് മുഷൈത്ത് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി

ഖമീസ് മുഷൈത്ത് : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഖമീസ് മുഷൈത്ത് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. ജനാദിപത്യ കേരളത്തിന് ഉമ്മൻ ചാണ്ടിയെന്ന ജനകീയ നേതാവിന്റെ വിയോഗം തീരാനഷ്ടമാണ്. ദീർഘദൃഷ്ടിയും
ദിശാബോധവുമുള്ള ഭരണാധികാരിയായിരുന്നു ശ്രീ ഉമ്മൻ ചാണ്ടിയെന്നും അനുശോചന സന്ദേശത്തിൽ അറിയിച്ചു.
അദ്ദേഹത്തോടുള്ള ആദരസൂചകമായി സംഘടനയുടേയും പോഷക ഘടകങ്ങളുടേയും മുഴുവൻ പൊതു പരിപാടികളും മൂന്നു ദിവസം മാറ്റിവെച്ചതായി സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് ബഷീർ മൂന്നിയൂർ ജനറൽ സെക്രട്ടറി മൊയ്തീൻ കട്ടുപ്പാറ എന്നിവർ അറിയിച്ചു.
gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ഇമെയില്‍ ചെയ്യുക editorgulfmalayali@gmail.com






