യാത്ര അയപ്പ് സംഘടിപ്പിച്ചു

അബഹ: പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് തിരിക്കുന്ന അബഹ ജാലിയാത് മലയാള വിഭാഗം മേധാവി നൗഷാദ് സ്വലാഹി അലനല്ലൂരിന് അബഹ ഇന്ത്യന്‍ ഇസദലാഹി പ്രവര്‍ത്തകര്‍ യാത്ര അയപ്പ് നല്‍കി. ഡോ. റിയാസ് മാഹിയുടെ അധ്യക്ഷതയില്‍ അബഹ ഇസ്‌ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ നൗഷാദ് സ്വലാഹി അബഹയിലെ മാലയാളി സമൂഹത്തിന് അറിവും വെളിച്ചവുമായത് അനുസ്മരിച്ചു. പ്രവര്‍ത്തകര്‍ ചേര്‍ന്ന് അദ്ദേഹത്തിന് ആശംസകളും സ്‌നേഹോപഹാരങ്ങളും നല്‍കി.
ലഹരിക്കും മറ്റും അടിമപ്പെട്ട് കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന ജനങ്ങളെ തിരുത്തിക്കൊണ്ട് പുതുതലമുറക്ക് നമ്മള്‍ വെളിച്ചമാവേണ്ടതിന്റെ ആവശ്യകതയെ പറ്റിയും പ്രവാചകചര്യ പിന്‍പറ്റുന്നതിലൂടെ സര്‍വ തിന്മകളും ഇല്ലാതാവും എന്നും തന്റെ മറുപടി പ്രസംഗത്തില്‍ അദ്ദേഹം ഉണര്‍ത്തി. അമീര്‍ കോട്ടക്കല്‍ നന്ദി പറഞ്ഞു.
♠ gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ഇമെയില്‍ ചെയ്യുക editorgulfmalayali@gmail.com






