ഉമ്മൻ ചാണ്ടിയുടെ വേർപാട് കനത്ത നഷ്ടം: ഒ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റി

റിയാദ്: ഉമ്മൻ ചാണ്ടിയുടെ ആക്‌സ്മികമായ നിര്യാണം ഇന്ത്യ രാജ്യത്തിന് പൊതുവെയും കേരളജനതക്ക് പ്രത്യേകിച്ചും കനത്ത നഷ്ടമാണെന്ന് ഒ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റി അനുശോചന കുറിപ്പിൽ പറഞ്ഞു. ലളിതമായ ജീവിതവും സ്നേഹമാസ്രുണമായ സമീപനവും ജനക്ഷേമത്തിനായുള്ള ഊർജ്ജസ്വലമായ പ്രവർത്തനങ്ങളും വഴി ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ നേതാവാണ് ഉമ്മൻ ചാണ്ടി.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
ഇരുപത്തിനാലു മണിക്കൂറും ജനസേവനത്തിനായി നീക്കി വച്ച ഉമ്മൻ ചാണ്ടി സമാനതകൾ ഇല്ലാത്ത മാതൃകയാണ്. ക്രൂരമായ വേട്ടയാടലുകളെ സൗമ്യനായി നേരിട്ട അദ്ദേഹം എതിരാളികളോട് പോലും കാലുഷ്യം ഇല്ലാതെ പെരുമാറി. പുതിയ വികസന മാതൃകകൾ സൃഷ്ടിച്ച് വികസനത്തിന് ആക്കം കൂട്ടി. കേരളസമൂഹത്തെ മതേതരമായി നിലനിർത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. ഉമ്മൻ ചാണ്ടിയുടെ അഭാവം ഇനിയുള്ള കാലം മലയാളിക്ക് വലിയ വെല്ലുവിളി ആകും എന്നുറപ്പ്.
gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്ത്തകള്‍ ഇമെയില്‍ ചെയ്യുക editorgulfmalayali@gmail.com






