സൗദി ജോലിക്കാരില്‍ മൂന്നരലക്ഷത്തിലധികംപേരും 60 വയസ്സിനു മുകളിലുള്ളവര്‍

റിയാദ്: സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ജീവനക്കാരില്‍ 3,67,000-ത്തിലധികം പേരും 60 വയസ്സിനു മുകളിലുള്ളവരാണെന്ന് ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിന്റെ റിപ്പോര്‍ട്ട്. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ 357,000 ജീവനക്കാരും സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ 10,000 ജീവനക്കാരും 60 വയസ്സിനു മുകളിലുള്ളവരാണ്.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
2023 ആദ്യം മൊത്തം സോഷ്യല്‍ ഇന്‍ഷുറന്‍സ് വരിക്കാരുടെ എണ്ണം 10.4 ദശലക്ഷത്തേളമാണ്. 4.5 ദശലക്ഷം പേര്‍ തലസ്ഥാന റിയാദിലെ ജോലിക്കാരാണ്. 41 നും 59നും ഇടയില്‍ പ്രായമുള്ള സര്‍ക്കാര്‍ ജീവനക്കാരില്‍ സാമൂഹിക ഇന്‍ഷുറന്‍സില്‍ ചേര്‍ന്നവര്‍ 2.9 ദശലക്ഷവും സ്വകാര്യമേഖലയില്‍ അഞ്ച് ലക്ഷത്തി അമ്പത്തി രണ്ടായിരവുമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ 26 നും 40 ഇ,യിലുള്ള സര്‍ക്കാര്‍ മേഖലയില്‍ ഉള്ളവര്‍ 3,19,000 ഉം സ്വകാര്യമേഖലയില്‍ 5.3 ദശലക്ഷവുമാണ്. 19നും 25നും ഇടയില്‍ പ്രായമുള്ള സൗദികളില്‍ സര്‍ക്കാര്‍ മേഖലയില്‍ 26,000വും സ്വകാര്യമേഖലയില്‍ 1.2 ദശലക്ഷമായിട്ടുണ്ട്.
gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ഇമെയില്‍ ചെയ്യുക editorgulfmalayali@gmail.com






