രണ്ട് സൗദി പൗരന്‍മാര്‍ക്ക് വധശിക്ഷ നടപ്പാക്കി

ദമ്മാം: സൗദിയിലെ കിഴക്കന്‍ മേഖലയില്‍ രണ്ട് സൗദി പൗരന്‍മാര്‍ക്ക് വധശിക്ഷ നല്‍കി. അലി ബിന്‍ സാലിഹ് ബിന്‍ അഹമ്മദ് അല്‍ ജുമാ, മുസ്‌ലിം ബിന്‍ ഹുസൈന്‍ ബിന്‍ ഹസന്‍ അല്‍ അബു ഷഹീന്‍ എന്നിവര്‍ക്കാണ് വധശിക്ഷ നല്‍കിയത്. കോടതി ഉത്തരവനുസരിച്ചാണ് ശിക്ഷ നല്‍കിയത്.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

ഒരു പോലീസുകാരനുനേരെയും സുരക്ഷാ വാഹനത്തിനു നേരെയും വെടിയുതിര്‍ത്ത കേസിലെ പ്രതിയാണ് രണ്ട് സൗദി പൗരന്മാരും. വെടിവെപ്പില്‍ പോലിസുകാരന് പരിക്കേറ്റിരുന്നു. നേരത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുനേരെ ആക്രമണം നടത്തിയ ചില ഭീകരരെ ഇരുവരും സംരക്ഷിക്കുകയും ചികിത്‌സ നല്‍കുകയും ചെയ്തതായും ഇവര്‍ക്കെതിരെ കേസുണ്ട്. വിചാരണ നടപടിക്രങ്ങങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ശിക്ഷ നല്‍കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ഇമെയില്‍ ചെയ്യുക editorgulfmalayali@gmail.com