ഓർമ്മയിലെ ഈപ്പു: സിഫ് അനുസ്മരണയോഗം സംഘടിപ്പിച്ചു

ജിദ്ദ: ഹൃദയാഘാതത്തെ തുടർന്ന് ഇക്കഴിഞ്ഞ ദിവസം ജിദ്ദയിൽ അന്തരിച്ച ടൗൺ ടീം സ്ട്രക്കെഴ്സിന്റെ പ്രമുഖ ഫുട്‌ബോൾ താരം ഇപ്പു എന്ന ഷാഹിദിന്റെ അകാല വിയോഗത്തിൽ സിഫ് അനുശോചന യോഗം സംഘടിപ്പിച്ചു. അനുശോചന യോഗത്തിൽ ജിദ്ദയിലെ രാഷ്ട്രീയ കലാ കായിക രംഗത്തെ പ്രമുഖരും സിഫ് ക്‌ളബ്ബ് പ്രതിനിധികളും പ്രവർത്തക സമിതി അംഗങ്ങളും ഇപ്പുവുമായുള്ള ആത്മബന്ധവും ഓർമ്മകളും അനുസ്മരിച്ചു.
സിഫ് പ്രസിഡന്റ് ബേബി നീലാമ്പ്ര അധ്യക്ഷത വഹിച്ചു. അബൂബക്കർ അരിമ്പ്ര (കെ.എം.സി.സി),
കെ.ടി.എ. മുനീർ(ഒ.ഐ.സി.സി ) കിസ്മത്ത് മമ്പാട് (നവോദയ), കബീർ കുണ്ടോട്ടി (ജിദ്ദ പൗരാവലി),
ഷബീർ അലി ലവ, സലീം മമ്പാട്, യാസർ (സിഫ് വൈ: പ്രസിഡന്റ്മാർ), സഹീർ പുത്തൻ (സെക്രട്ടറി), റാഫി ഭീമാപ്പള്ളി, സാദത്ത്, മുസ്തഫ, ജംഷി, സൈഫുദീൻ വാഴയിൽ, മൻസൂർ കെ.സി, ഷഫീഖ് പട്ടാമ്പി, സുൽഫിക്കർ, ജാഫർ സഖാഫി(ഇപ്പുവിന്റെ സഹോദരൻ), നാസർ ശാന്തപുരം എന്നിവർ പ്രസംഗിച്ചു.
ജനറൽ സെക്രട്ടറി നിസാം മമ്പാട് സ്വാഗതവും ട്രഷറർ നിസാം പാപ്പറ്റ നന്ദിയും പറഞ്ഞു. റഹീം വലിയോറ പരിപാടി നിയന്ത്രിച്ചു.
gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ഇമെയില്‍ ചെയ്യുക editorgulfmalayali@gmail.com






