ഒരു ലക്ഷം രൂപയുടെ പ്രത്യേക ഉപഹാരം അബ്ദുള്‍ ഹസീബിന്

ഖമീസ് മുഷൈത്ത്: കെ.എം.സി.സി പ്രീമിയർ സോക്കർ സോഷ്യൽ റിലീഫ് സെൽ നൽകുന്ന
ഒരു ലക്ഷം രൂപയുടെ പ്രത്യേക ഉപഹാരം മലപ്പുറം വണ്ടൂർ സ്വദേശി അബ്ദുൾ ഹസീബിന് നൽകുമെന്ന് പ്രീമിയർ സോക്കർ സംഘാടക സമിതി ചെയർമാൻ ബഷീർ മൂന്നിയൂർ, കൺവീനർ മൊയ്തീൻ കട്ടുപ്പാറ എന്നിവർ അറിയിച്ചു.
ഖമീസ് മുഷൈത്തിൽ ദീർഘകാലം പ്രവാസിയായിരുന്ന അബ്ദുൾ ഹസീബ് ഗുരുതരമായ രോഗബാധിതനായി നാട്ടിൽ ചികിത്സയിൽ കഴിയുകയാണ്.
 ഖമീസ് മുഷൈത്ത് കെഎംസിസി  സെൻട്രൽ കമ്മിറ്റി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ  പ്രസിഡൻ്റ് ബഷീർ മൂന്നിയൂരിൽ നിന്ന്   ടൗൺ ഏരിയ കെ എം സി സി ആക്ടിംഗ് പ്രസിഡണ്ട് അഷ്റഫ് കുന്നമംഗലം ഹസീബിന് വേണ്ടി തുക ഏറ്റുവാങ്ങി.
സിറാജ് വയനാട്, ഷാഫി തിരൂർ, ഇബ്രാഹിം പട്ടാമ്പി, ഉസ്മാൻ കിളിയമണ്ണിൽ, സലീം പന്താരങ്ങാടി, ഹസ്റത്ത് കടലുണ്ടി ഉമ്മർ ചെന്നാരിയിൽ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ഇമെയില്‍ ചെയ്യുക editorgulfmalayali@gmail.com