ഇലക്ട്രിക് പോസ്റ്റില്‍ കാര്‍ ഇടിച്ച് ഇടവ ചിറയില്‍ തൊടി സ്വദേശി മരിച്ചു

റിയാദ്: തിരുവനന്തപുരം ജില്ലയിലെ ഇടവ ചിറയില്‍ തൊടി സ്വദേശി ജാബിര്‍ (28) റിയാദില്‍ അപകടത്തില്‍ മരിച്ചു. ജനാദ്രിയ റോഡില്‍ കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്.
പിതാവ്: അബ്ദുല്ല. മാതാവ്: ബീന മിസ്രിയ. മൃതദേഹം റിയാദില്‍ ഖബറടക്കും.