കോഴിക്കോട് സ്വദേശി റിയാദില്‍ നിര്യാതനായി

റിയാദ്: റിയാദിലെ മുസാഹ്‌മയില്‍ കോഴിക്കോട് ഉണ്ണിക്കുളം മങ്ങാട് സ്വദേശി കോന്നക്കല്‍ മുജീബ് റഹ്‌മാന്‍ (45) ഹൃദയാഘാതം മൂലം നിര്യാതനായി. ഡ്രൈവറായി ജോലിചെയ്തു വരികയായിരുന്നു. മാതാവ്: ആമിന. ഭാര്യ: സാജിദ. മക്കള്‍: അബ്ദുല്‍ മുസവ്വിര്‍, ആമിന മുംജിത. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള നടപടിക്രമങ്ങള്‍ നടന്നുവരുന്നു.