കാരിമുക്ക് മഹല്ല് പ്രവാസി സംഗമം ഹാജിമാർക്ക് സ്വീകരണം നൽകി

ജിദ്ദ: പരിശുദ്ധ ഹജ്ജ് കർമ്മത്തിന് എത്തിയ കൊണ്ടോട്ടി കാരിമുക്ക് ത്വാഹാ ജുമാ മസ്ജിദ് ഖാസി അബ്ദുറഹീം സഖാഫി,  മഹല്ല് സെക്രട്ടറി കാരി അബു ഹാജി  എന്നിവർക്ക്  കാരിമുക്ക് മഹല്ല് പ്രവാസി സംഗമം സ്വീകരണം നൽകി.
ശറഫിയ്യ  ഓഐസിസി  ഹാളിൽ  ഒത്തുകൂടിയ സംഗമത്തിൽ അലവി ഹാജിയുടെ അധ്യക്ഷത വഹിച്ചു. കെ സി ഹംസ ഉദ്‌ഘാടനം ചെയ്തു. ദൈവത്തിന്റെ അതിഥികൾക്ക് സ്വീകരണം കൊടുക്കാൻ സാധിച്ചത്  വലിയ അനുഗ്രഹമാണെന്ന്  അദ്ദേഹം പറഞ്ഞു.
നാട്ടിൽ മഹല്ല് കമ്മറ്റിയുടെ പ്രവർത്തനത്തിനും ദർസ് പഠനത്തിനും  പള്ളിയുടെ എല്ലാ പുരോഗമന പ്രവർത്തനങ്ങൾക്കും പ്രവാസി കമ്മറ്റി നൽകുന്ന സഹായവും പിൻന്തുണയും വിലമതിക്കാൻ കഴിയാത്തതാണെന്നും  ചിട്ടയായ ഇടപെടൽ പ്രശംസനീയമാന്നെന്നും സെക്രട്ടറി അബു ഹാജി പറഞ്ഞു.
കാരിമുക്ക് പ്രവാസി കമ്മറ്റിയുടെ ഓരോ പ്രവർത്തനങ്ങളും മാതൃകാപരമാണെന്നും നാട്ടിലെ പള്ളിയെയും മത സ്ഥാപനങ്ങളെയും ഒരുമിച്ച് ഐക്യത്തോടെ കൊണ്ട് പോകാൻ സഹായിക്കുന്ന പ്രവാസികാരിമുക്ക് മഹൽ കമ്മറ്റിയുടെ പ്രവർത്തനങ്ങൾ മറ്റ് മഹൽ കമ്മറ്റികൾക്ക് മാതൃകയാക്കാവുന്നതാണെന് ഖാസി സി.അബ്ദുറഹീം സഖാഫി പറഞ്ഞു.
കാരി ശംസു ,ബഷീർ, പി.അനീസ്,  കെ.കെ ഫിറോസ്, കെ.വി കബീർ, കെ.ഷരീഫ് കാരി, ഷാഹുൽ ഹമീദ് പി  എന്നിവർ നേതൃത്വം നൽകി. കാരി ഹമീദ് (ബാബു) സ്വാഗതവും  കെ കെ അബു നന്ദിയും പറഞ്ഞു.