യുഎഇയിലെ ഔദ്യോഗിക സന്ദർശനത്തിന് തുടക്കം; ഇന്ത്യൻ പ്രധാനമന്ത്രി അബുദാബിയിൽ

ദുബായ്: യുഎഇയിലെ ഔദ്യോഗിക സന്ദർശനത്തിന് തുടക്കം കുറിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച അബുദാബിയിലെത്തി. അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ മോദിയെയും സംഘത്തെയും സ്വാഗതം ചെയ്തു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

ഇരുവരും ഇരു രാജ്യങ്ങളും അവരുടെ ജനങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെക്കുറിച്ച് ഊഷ്മളമായ സംഭാഷണം നടത്തി. വിവിധ  സുപ്രധാന മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്തവും തന്ത്രപരമായ സഹകരണത്തിന്റെ മേഖലകളെ കുറിച്ച്നി ചർച്ച ചെയ്തു എന്ന് സ്റ്റേറ്റ് ന്യൂസ് ഏജൻസി വാം റിപ്പോർട്ട് ചെയ്തു.

ഇന്ത്യ-യുഎഇ സഹകരണം കൂടുതൽ ആഴത്തിലാക്കുന്ന ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായുള്ള ചർച്ചകൾക്കായി ഞാൻ കാത്തിരിക്കുകയാണ്, അബുദാബിയിൽ വിമാനമിറങ്ങിയ ശേഷം മോദി ട്വിറ്ററിൽ കുറിച്ചു.

gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ഇമെയില്‍ ചെയ്യുക editorgulfmalayali@gmail.com