സൗദിയിലെ അല്‍ അഹ്‌സ തീപിടുത്തത്തില്‍ മരിച്ചത് ഒരു മലയാളിയും 9 ബംഗ്‌ളാദേശികളുമടക്കം   10 പേര്‍

മരിച്ച മലയാളി തിരുവനന്തപുരം നെടുമങ്ങാട് അഴീക്കോട് സ്വദേശി

ദമ്മാം: സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ അല്‍ അഹ്‌സയില്‍ ഒരു വര്‍ക്ക്‌ഷോപ്പില്‍ വെള്ളിയാഴ്ച ഉച്ചക്ക് 3 മണിക്കുണ്ടായ തീപിടുത്തത്തില്‍ മരിച്ച മലയാളി തിരുവനന്തപുരം നെടുമങ്ങാട് അഴീക്കോട് നിസാം എന്ന അജ്മല്‍ ഷാജഹാനാണെന്ന് തിരിച്ചറിഞ്ഞു. വര്‍ക്ക്‌ഷോപ്പിന്റെ മുകളില്‍ താമസിച്ചവരാണ് വെന്തുമരിച്ചത്. ഒരു മലയാളിയും ഒമ്പത് ബംഗ്‌ളാദേശ് വ്വദേശികളും ഉള്‍പ്പെടെ 10 പേരാണ് മരിച്ചത്.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

അല്‍ഹസ്സയിലെ ഹുഫൂഫിലുള്ള വ്യാവസായ കേന്ദ്രത്തിലുള്ള വര്‍ക്ക്‌ഷോപ്പിലാണ് തീപിടുത്തമുണ്ടായത്. സോഫ, ഇരുമ്പ് എന്നിവയുമായി ബന്ധപ്പെട്ട വര്‍ക്‌ഷോപ്പിന്റെ മകളിലത്തെ നിലയിലാണ് തീപിടുത്തത്തില്‍ വെന്ത് മരിച്ചവര്‍ താമസിച്ചിരുന്നത്. മുകളിലത്തെ നില പൂര്‍ണ്ണമായും കത്തി നശിച്ചിട്ടുണ്ട്. ഇവിടെ താമസിച്ചവര്‍ക്ക് രക്ഷപ്പെടാന്‍ സാധിച്ചില്ല. എ.സിയില്‍നിന്നും തീപടര്‍ന്നതെന്നാണ് സംശയിക്കുന്നത്.

gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ഇമെയില്‍ ചെയ്യുക editorgulfmalayali@gmail.com