കണ്ണൂരിൽ ബസും ലോറിയും കൂട്ടിയിടിച്ച് ഒരുമരണം; ഇരുപത്തി അഞ്ചോളം പേര്‍ക്ക് പരിക്കേറ്റു

കണ്ണൂര്‍: കണ്ണൂര്‍ തോട്ടടയിൽ ബസും മിനി ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഇരുപത്തി അഞ്ചോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബസ് യാത്രക്കാരനാണ് മരിച്ചത്. അപകടത്തിൽ മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. മംഗളൂരുവില്‍ നിന്ന് പത്തനംതിട്ടയ്ക്ക് പോയ കല്ലട ട്രാവല്‍സിന്റെ ബസാണ് അപകടത്തില്‍ പെട്ടത്. ചരക്ക് ലോറി കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
ഇന്ന് പുലര്‍ച്ചെ ഒരുമണി യോടെയായിരുന്നു അപകടമുണ്ടായത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് പേരുടെ നില ഗുരുതരമാണ്. അതീവ ഗുരുതരാവസ്ഥയിലുള്ള സ്ത്രീക്ക് അടിയന്തിര ശസ്ത്രക്രിയ നടത്തി. ഭൂരിഭാഗം ആളുകള്‍ക്കും വയറിലാണ് പരിക്കേറ്റത്.
gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ഇമെയില്‍ ചെയ്യുക editorgulfmalayali@gmail.com






