ജിദ്ദ വിമാനത്താവളത്തില്‍ 4 ഹാളുകള്‍ സംസം വിതരണത്തിന് സജജം

ജിദ്ദ: ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴി പോകുന്ന തീര്‍ത്ഥാടകര്‍ക്ക് സംസം ജലം വില്‍പനക്കായി നാല് ഹാളുകള്‍. വടക്കന്‍ ഹാളിന്റെ പുറത്തെ ഗേറ്റില്‍ നിന്ന് സംസം ജലം വാങ്ങാനാകുമെന്ന് കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

ഹാള്‍ നമ്പര്‍ 1-ലെ അകത്തെ ഹാള്‍ എ, പുറത്തേക്കുള്ള ഗെയ്റ്റ് ബി 2, സി 2 എന്നിവിടങ്ങിലും സംസം വെള്ളം വാങ്ങാനാകും. തീര്‍ഥാടകര്‍ക്ക് അഞ്ച് ലിറ്റര്‍ ബോട്ടില്‍ സംസം കൊണ്ടുപോകുവാനാണ് അനുമതിയുള്ളത്.

gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ഇമെയില്‍ ചെയ്യുക editorgulfmalayali@gmail.com