വീടുകളിലും സ്ഥാപനങ്ങളിലും സ്‌മോക്ക് അലാറത്തിന്റെ സാന്നിധ്യം പ്രധാനമെന്ന് സൗദി സിവില്‍ ഡിഫന്‍സ്

റിയാദ്: വീടുകളിലും സ്ഥാപനങ്ങളിലും സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യം സൗദി സിവില്‍ ഡിഫന്‍സ് വ്യക്തമാക്കി.
മനുഷ്യരെ സംരക്ഷിക്കുന്നതിലും സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിലും സ്‌മോക്ക് അലാറം പോലുള്ള സുരക്ഷാ ഉപകരണങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇത് ജീവഹാനി ഒഴിവാക്കാനും ഒഴിപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും സഹായിക്കുന്നു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
കെട്ടിടത്തില്‍ തീപിടിത്തം ഉണ്ടായാല്‍ അത് നേരത്തെ അറിയിക്കുന്നതാണ് സ്‌മോക്ക് അലാറത്തിന്റെ പ്രാധാന്യമെന്ന് സിവില്‍ ഡിഫന്‍സ് പറഞ്ഞു. കാരണം ഇത് പുകയുടെ സ്ഥാനം കണ്ടെത്താനും തീയെ വേഗത്തില്‍ നേരിടാനും സഹായിക്കുന്നു.
ഉറങ്ങുന്നയാളെ ഉണര്‍ത്തുന്ന വലിയ ശബ്ധങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ടാണ് സ്‌മോക്ക് അലാറം പ്രവര്‍ത്തിക്കുന്നത്. വീടുകളിലെ താമസക്കാര്‍ക്കും സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കും മുന്നറിയിപ്പ് സിഗ്‌നല്‍ നല്‍കുന്നു. പുകയുടെ സാന്നിധ്യം മനസ്സിലാക്കുകയും തീപിടുത്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു.
gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ഇമെയില്‍ ചെയ്യുക editorgulfmalayali@gmail.com






