ജിദ്ദ: മഞ്ചേരി മണ്ഡലം കെഎംസിസിയുടെ കീഴിൽ  ഹജ്ജ് വളണ്ടിയർ സേവനത്തിനു പോയവരെ ആദരിച്ചു.

മുഹമ്മദ് കുട്ടിയാക്ക അധ്യക്ഷതവഹിച്ചു. മമ്പാട് ഉദ്ഘാടനം ചെയ്യുകയും ചെയ്തു. എസ്.ടി.യു പ്രസിഡണ്ട് റഹ്മത്തുള്ള മുഖ്യപ്രഭാഷണം നടത്തി.

സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് അഹ്മദ് പാളയാട്ട്, ജനറൽ സെക്രട്ടറി അരിമ്പ്ര അബൂബക്കർ, ഹജ്ജ് ക്യാപ്റ്റൻ ശിഹാബ്  തുടങ്ങിയവർ സംസാരിച്ചു.

ജനറൽ സെക്രട്ടറി സുഹൈൽ സ്വാഗതം പറഞ്ഞു.

മഞ്ചേരി മണ്ഡലത്തിന് കീഴിൽ ഈ വർഷം ഹജ്ജ് സംഗമത്തിൽ വളണ്ടിയർ സേവനം അനുഷ്ഠിച്ച എല്ലാവർക്കും സർട്ടിഫിക്കറ്റ് വിതരണവുംഗിഫ്റ്റും കൈമാറി