യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ചതിലൂടെ ബി.ജെ.പിയുടെ ആദിവാസികളോടുള്ള സമീപനം വ്യക്തം: രാഹുല്‍ ഗാന്ധി

♠ ആൻസി

ന്യൂഡല്‍ഹി: ബി.ജെ.പി ഭരണത്തില്‍ രാജ്യത്ത് ആദിവാസികള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മധ്യപ്രദേശില്‍ ബി.ജെ.പി നേതാവ് യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തെകുറിച്ചുള്ള ട്വീറ്റിലാണ് രാഹുലിന്റെ പ്രതികരണം.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

ബി.ജെ.പി ഭരണത്തല്‍ ആദിവാസി സഹോദരങ്ങള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ച. മധ്യപ്രദേശില്‍ ബി.ജെ.പി നേതാവിന്റെ പ്രവൃത്തി മനുഷ്യരാശിയെ ആകെ ലജജിപ്പിക്കുന്നതാണ്. ആദിവാസികളോടും ദളിതരോടുമുള്ള ബി.ജെ.പിയുടെ വെറുപ്പിന്റെ മുഖമാണ് ഇത് കാണിക്കുന്നതെന്നു രാഹുൽ ഗാന്ധി പറഞ്ഞു.

മധ്യപ്രദേശിലെ സിദ്ധിയില്‍ പ്രവേഷ് ശുക്ല എന്നയാള്‍ ഒരു ആദിവാസി യുവാവിന്റെ മുഖത്തും തലയിലും മൂത്രമൊഴിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ബിജെപി എംഎല്‍എ കേദര്‍നാഥ് ശുക്ലയുടെ അടുത്ത അനുയായിയാണ് പ്രവേഷ് ശുക്ല എന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംഭവം വിവാദമായതോടെ ചൊവ്വാഴ്ച രാത്രി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

എന്നാല്‍, പ്രവേഷ് ശുക്ല തന്റെ സഹായല്ലെന്ന് കേദര്‍നാഥ് ശുക്ല എംഎല്‍എ പറഞ്ഞുവെങ്കിലും എംഎല്‍എയുടെ സഹായി തന്നെ എന്നാണ് പ്രവേഷ് ശുക്ലയുടെ പിതാവ് പ്രവേഷ് ശുക്ല പറയുന്നത്.

gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ഇമെയില്‍ ചെയ്യുക editorgulfmalayali@gmail.com