ചാവക്കാട് അകലാട് മുനൈനി സ്വദേശിനി സുലൈഖ മക്കയിൽ മരണപ്പെട്ടു

മക്ക:ചാവക്കാട് അകലാട് മുനൈനി സ്വദേശിനി സുലൈഖ (61) മക്കയിൽ മരണപ്പെട്ടു. ഹജ്ജിൽ  കർമ്മം നടത്തിയ ശേഷം അസുഖത്തെ തുടർന്ന്  ആശുപത്രിയിൽ പ്രവേശിച്ചിരുന്നു. ഗുരുവായൂർ മുൻ  എംഎൽഎയും, പ്രവാസി ക്ഷേമബോർഡ് ചെയർമാനുമായ കെ വി അബ്ദുൽ ഖാദർ   ഇടപെട്ടതിനെ തുടർന്ന്   നവോദയ പ്രവർത്തകരുടെ നേതൃത്വത്തിൽ  നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെയാണ് മരണം.

ജൂൺ പത്താം തീയ്യതി  കൊച്ചിയിൽ നിന്നും മെഹറമില്ലാതെയുള്ള സത്രീകളുടെ  ബാച്ചിലാലാണ് മക്കയിൽ എത്തിയത്.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

ഭർത്താവ്: അഹമ്മദ് അലി. മക്കൾ: മുഹമ്മദ് സുഹൈൽ, റസീന. മൃതദേഹം മക്കയിൽ മറവ് ചെയ്യാനുള്ള നടപടി ക്രമങ്ങൾ  നവോദയ പ്രവർത്തകർ ഷറഫു കാളികാവിന്റെയും കുടുംബാംഗങ്ങളുടെയും  നേതൃത്വത്തിൽ നടന്നുവരുന്നു.

വാർത്ത അയച്ചത്: ഗഫൂർ

gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ഇമെയില്‍ ചെയ്യുക editorgulfmalayali@gmail.com