എട്ട് മാസത്താളമായി ജിദ്ദയില്‍ മലയാളിയെ കാണാതില്ലെന്ന്

ജിദ്ദ: സൗദിയിലെ ജിദ്ദയില്‍ കഴിഞ്ഞ എട്ട് മാസമായി മലയാളി യുവാവിനെ കാരാനില്ലെന്ന് പരാതി. അബ്ദുസ്സലാം കാമ്പ്ര(53) എന്ന മലപ്പുറം ജില്ലയിലെ വേങ്ങര കുറ്റുര്‍ നോര്‍ത്ത് സ്വദേശിയെയാണ് കാണാനില്ലെന്ന് പരാതിയുള്ളത്.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
അബ്ദുസ്സലാം കഴിഞ്ഞ 22 വര്‍ഷമായി ജിദ്ദയില്‍ പ്രവാസിയാണ്. എന്നാല്‍ ഒമ്പത് വര്‍ഷം മുമ്പാണ് അവസാനമായി അബ്ദുസ്സലാം കാമ്പ്രന്‍ നാട്ടില്‍ പോയത്. നടത്തിയിരുന്ന കച്ചവടവുമായി ബന്ധപ്പെട്ട് സാമ്പത്തിക പ്രയാസത്തിലായതിനാലാണ് നാട്ടില്‍ പോകാതിരുന്നത്. എങ്കിലും എട്ട് മാസം മുമ്പുവരെ അബ്ദുസ്സലാം നാട്ടിലെ കുടുംബവുമായി ബന്ധപ്പെട്ടിരുന്നുവെങ്കിലും ഇപ്പോള്‍ അബ്ദുസ്സലാം കാമ്പ്രനെ കുറിച്ച് യാതൊരു വിവരവും ഇല്ല.
ജിദ്ദയിലെ ഹയ്യല്‍ മുശ്ചിഫ് എന്ന സ്ഥലത്ത് ഗ്രോസറി ഷോപ്പ് നടത്തിവരികയായിരുന്ന അബ്ദുസ്സലാം കാമ്പ്രന്‍ ഒരു വര്‍ഷം മുമ്പ് ഈ സ്ഥാപനം നിര്‍ത്തിയിരുന്നു. ശേഷം വാഹനങ്ങള്‍ മറിച്ചുവില്‍ക്കുന്ന ജോലിയിലായിരുന്നു.
gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്ത്തകള്‍ ഇമെയില്‍ ചെയ്യുക
editorgulfmalayali@gmail.com
അബ്ദുസ്സലാമിനെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ കലാം കുറ്റൂര്‍: 0539278101, 00919995607242 എന്ന നമ്പറുകളില്‍ വിവരമറിയിക്കണമെന്ന് ബന്ധുക്കള്‍ അറിയിച്ചു.






