ജിദ്ദ ഹജ്ജ് വെൽഫയർ ഫോറത്തിന്റെ പ്രൌഢോജ്ജ്വല വോളണ്ടിയർ മഹാസംഗമം

ജിദ്ദ: ഹജ്ജ് സേവന രംഗത്തെ ആദ്യത്തെ കൂട്ടായ്മയും രണ്ടര പതിറ്റാണ്ടിന്റെ സേവന പാരമ്പര്യവുമായി ഫാദൽ ഓഡിറ്റോറിയത്തിൽ നടന്ന ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറത്തിന്റെ വോളണ്ടിയർ മഹാസംഗമം ശ്രദ്ധേയമായി. വോളണ്ടിയർ മാർക്കുള്ള സമഗ്ര പരിശീലനത്തിന്റെ ഭാഗമായി മൂന്നു സെഷനുകളിലായാണ് പരിപാടികൾ ആവിഷ്കരിച്ചത്.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
മഹാസംഗമത്തിന് ഫോറം ചെയർമാൻ നസീർ വാവാക്കുഞ്ഞ് ആധ്യക്ഷം വഹിച്ചു. വോളണ്ടിയർ സേവനത്തിന്റെ ശാസ്ത്രീയ സംഘാടനവും പരിശീലനങ്ങളും ആവിഷ്കരിക്കുന്നതിന്റെ അജയ്യതയാണ് വോളണ്ടിയർമാരുടെ വർദ്ധിച്ച പങ്കാളിത്തമെന്നും പൊതുജന പിന്തുണയും ഐക്യവുമാണ് ഹജ്ജ് വെൽഫെയർ ഫോറത്തിന്റെ കരുത്തെന്നും അദ്ദേഹം പറഞ്ഞു. ഫോറത്തിന്റെ ജനാധിപത്യ പൂർണ്ണമായ സഹവർത്തിത്വത്തിനായി യത്നിച്ച മൺമറഞ്ഞ സുമനസ്സുകളേയും മുൻകാല നേതാക്കളേയും വോളണ്ടിയർ മഹാസംഗമം അനുസ്മരിച്ചു. ഫാദിൽ ഗ്രൂപ്പ് ചെയർമാൻ ഷെയ്ഖ് അബ്ദുൽ റഹ്മാൻ അൽ ഫാദിൽ മുഖ്യാതിഥിയായിരുന്നു.
ഫോറം ജനറൽ കൺവീനർ അഷ്റഫ് വടക്കേക്കാട് സ്വാഗതവും ട്രഷറർ ഷറഫുദ്ധീൻ കാളികാവ് കൃതജ്ഞതയും രേഖപ്പെടുത്തി. ജനറൽ കൺവീനർ സി.എച്ച് ബഷീർ, കെ.ടി.എ. മുനീർ, സത്താർ കണ്ണൂർ, സി.വി. മുംതാസ് അഹ്മദ്, രക്ഷാധികാരി ചെമ്പൻ അബ്ബാസ്, ജാഫറലി പാലക്കോട്, മാമദു പൊന്നാനി, ഹിന്ദി സംസാരിക്കുന്ന വോളണ്ടിയർമാരുടെ പ്രതിനിധി തൻവീർ അഹ്മദ് എന്നിവർ സംസാരിച്ചു.
രണ്ടാം സെഷനിൽ ആരോഗ്യ ബോധവത്ക്കരണ സെമിനാർ ജെ.എൻ. എച്ച് ഹോസ്പിറ്റൽ ഇന്റേണൽ മെഡിസിൻ വിഭാഗം മേധാവി ഡോ. ഇന്ദു ചന്ദ്ര അവതരിപ്പിച്ചു. വോളണ്ടിയർമാർ പാലിക്കേണ്ട ആരോഗ്യ നിഷ്ക്കർഷയും രോഗ പ്രതിരോധ മാർഗ്ഗങ്ങളും വിശദമായി ഡോ. ഇന്ദു ചന്ദ്ര അവതരിപ്പിച്ചു. വോളണ്ടിയർ പ്രവർത്തനത്തിന്റെ ആത്മീയ സാമൂഹ്യമാനങ്ങൾ പ്രശസ്ത മോഡറേറ്റർ നിസാർ അഹ്മദ് അവതരിപ്പിച്ചു. വോളണ്ടിയർമാർ അറിഞ്ഞിരിക്കേണ്ട വസ്തുതകൾ, കർത്തവ്യങ്ങൾ, ഹജ്ജിന്റെ കർമ്മങ്ങൾ നടക്കുന്ന പുണ്യ പ്രദേശങ്ങൾ, റൂട്ട്മാപ്പ്, മാപ്പ് റീഡിംഗ് എന്നിവ വോളണ്ടിയർ ക്യാപ്റ്റൻ ഷാഫി മജീദ്, ഐ.ഡി.സി. ലീഡർ നാസർ ചാവക്കാട് എന്നിവർ അവതരിപ്പിച്ചു.
സേവന വേളയിൽ ഉപയോഗിക്കാനാവശ്യമായ ചക്രകസേരകൾ സംഭാവന നൽകിയ ബഖാല കൂട്ടായ്മ, ഫിറോസ് കൂട്ടായ്മ , കുടകൾ സംഭാവന നൽകിയ ഗുഡ് കെയർ കാർഗോ എന്നിവ അവരുടെ പ്രതിനിധികളിൽ നിന്നും ഫോറം ഏറ്റുവാങ്ങി.
gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ഇമെയില്‍ ചെയ്യുക editorgulfmalayali@gmail.com
ഫോറം ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഓഫീസ് സെക്രട്ടറി കൊടശ്ശേരി കുഞ്ഞു മുഹമ്മദ്, അബ്ദുൽ റഹീം ഒതുക്കുങ്ങൽ, സഫറുള്ള മുല്ലോളി, അബ്ദുൽ റഷീദ് കാസ്സിം കുഞ്ഞ്, ഐ.ടി. കൺവീനർ സഹീർ അഹ്മദ്, റഷീദ് കാപ്പുങ്ങൽ , നഈം മോങ്ങം, കെ.സി. ഗഫൂർ, കെ.വി. മൊയ്തീൻ, ഹസ്സൻ നവോദയ, അഷ്‌റഫ് പാപ്പിനിശ്ശേരി., ഡോ. ദാവൂദ് എന്നിവർ നേതൃത്വം നൽകി. ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വോളണ്ടിയർമാർ പങ്കെടുത്ത മഹാസംഗമം ഒരേ സമയം ഹിന്ദി, ഇംഗ്ലീഷ് , ഹിന്ദി എന്നീ ഭാഷകളിൽ സംവദിച്ചതിൽ വോളണ്ടിയർമാർ സന്തുഷ്ടി രേഖപ്പെടുത്തി.






