ജിദ്ദ നവോദയ രണ്ടാംഘട്ട വോളണ്ടിയർ പരിശീലന മീറ്റ് സംഘടിപ്പിച്ചു

ജിദ്ദ: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മക്കയിലെത്തിയ തീര്‍ത്ഥാടകരെ സഹായിക്കുന്നതിന്  വേണ്ടി ജിദ്ദാ നവോദയ രണ്ടാംഘട്ട വോളണ്ടിയര്‍ പരിശീലന മീറ്റ് സംഘടിപ്പിച്ചു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

കോവിഡ് കാലത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് ഹജജ് മാറിയത് കൊണ്ടും കൂടുതല്‍ ഹാജിമാര്‍ എത്തുന്നതുകൊണ്ടും ജിദ്ദ നവോദയ സ്ത്രീകള്‍ അടക്കമുള്ള കൂടുതല്‍ വോളണ്ടിയര്‍മാരെ ഹറം പരിസരം, ഹാജിമാര്‍ താമസിക്കുന്ന അസീസിയ, ഖുതായി, മറ്റു ഇടങ്ങളിലും ഹാജിമാര്‍ക്ക് സഹായത്തിനായി വിന്യസിച്ചിട്ടുണ്ട്.

രണ്ടാംഘട്ട വോളണ്ടിയര്‍ മീറ്റ് ഷറഫിയ  ഇംപീരിയല്‍ ഓഡിറ്റോറിയത്തില്‍ വച്ചാണ് നടന്നത്.  നവോദയ പ്രസിഡണ്ട്  കിസ്മത്ത് മമ്പാട്  ഉദ്ഘാടനം ചെയ്തു. മൊയ്തീന്‍ കെ വി അധ്യക്ഷതവഹിച്ചു. വോളണ്ടിയര്‍മാര്‍ക്കുള്ള പരിശീലന ക്ലാസ്  നവോദയ ഹജജ് സെല്‍ കണ്‍വീനര്‍ ഷറഫു കാളികാവ്  നല്‍കി.

ജിദ്ദ നവോദയ ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര, നവോദയ ട്രഷറര്‍ സിഎം അബ്ദുറഹ്‌മാന്‍, നജ റഫീഖ്, നിഷ നൗഫല്‍, അനുപമ ബിജുരാജ്, ഏരിയ വോളണ്ടിയര്‍മാരായ  സജീര്‍ കൊല്ലം, മജാസാഹിബ്, ഇബ്രാഹിം, മുസ്തഫ, അക്ബര്‍, ബഹാവുദ്ദീന്‍ എന്നിവര്‍  ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു.

മുഹമ്മദ് മേലാറ്റൂര്‍ സ്വാഗതവും ഗഫൂര്‍ കെ സി നന്ദിയും പറഞ്ഞു.

gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ഇമെയില്‍ ചെയ്യുക editorgulfmalayali@gmail.com