ജിദ്ദ ഹജ്ജ് വെല്‍ഫയര്‍ ഫോറം വളണ്ടിയര്‍ സംഗമം വെള്ളിയാഴ്ച

ഹജ്ജ് വെൽഫെയർ ഫോറം എക്സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുത്തവർ
ജിദ്ദ: വിശുദ്ധ ഹജ്ജ് കർമ്മ നിർവ്വഹണത്തിനായെത്തുന്ന തീർത്ഥാടകർക്ക് സേവനം നൽകുന്നതിന്ന് പിൻബലമേകാനുള്ള പരിശീലനം നൽകുന്നതിനായി ജിദ്ദ ഹജ്ജ് വെല്‍ഫയര്‍ ഫോറം വളണ്ടിയര്‍ സംഗമം സംഘടിപ്പിക്കുന്നു.
വെള്ളിയാഴ്ച (ജൂൺ ഇരുപത്തിമൂന്ന്) ഉച്ചക്ക് ഷറഫിയ ഫാദിൽ ഓഡിറ്റോറിയത്തിൽ വെച്ച് 1.30 ന്നു പരിശീലന ക്യാമ്പ് സമാരംഭിക്കുമെന്ന് ഹജ്ജ് വെൽഫെയർ ഫോറം എക്സിക്യൂട്ടീവ് യോഗം അറിയിച്ചു.
ഫോറം ചെയർമാൻ നസീർ വാവാക്കുഞ്ഞ് അധ്യക്ഷത വഹിച്ചു. വോളണ്ടിയർമാർ നിർവ്വഹിക്കുന്ന സേവനങ്ങളെ പറ്റി കോർഡിനേറ്റർ സി.എച്ച് ബഷീർ, ജനറൽ കൺവീനർ അഷ്റഫ് വടക്കേക്കാട് വോളണ്ടിയർ ക്യാപ്റ്റൻ ഷാഫി മജീദ് എന്നിവർ വിശദീകരിച്ചു.
ശാരീരിക ബുദ്ധിമുട്ടനുഭവിക്കുന്ന തീർത്ഥാടകർക്ക് വീൽ ചെയർ സേവനം, വഴിയറിയാത്ത ഹാജിമാരെ തമ്പിലെത്തിക്കുക, രോഗികളായ തീർത്ഥാടകർക്ക് ആശൂപത്രി സേവനം നൽകുക, ഹജ്ജിന്റെ കർമ്മങ്ങൾ പൂർത്തീകരിക്കാനാവാതെ ക്ഷീണിതരായ തീർത്ഥാടകരെ സഹായിക്കുക എന്നിത്യാദി സേവനങ്ങളിൽ ഫോറം വോളണ്ടിയർമാർ സന്നദ്ധരായിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
ഇന്ത്യൻ ഹജ്ജ് മിഷന്റെ ഉപദേശ നിർദ്ദേശങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് ഹജ്ജ് വെൽഫെയർ ഫോറം.
ഫോറം സെക്രട്ടറിമാരായ കൊടശ്ശേരി കുഞ്ഞി മുഹമ്മദ്, ജനറൽ സെക്രട്ടറി സൈനൽ ആബിദ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ റഷീദ് കാസിം കുഞ്ഞ്, മുംതാസ് അഹമ്മദ്, ഐ.ടി. സെക്രട്ടറി സഹീർ അഹ്മദ്, സത്താർ ഇരിക്കൂർ, നഈം മോങ്ങം, എം.പി അഷ്റഫ് പാപ്പിനിശ്ശേരി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും.
gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ഇമെയില്‍ ചെയ്യുക editorgulfmalayali@gmail.com






