‘മിടിപ്പ്’ കവിതാ സമാഹാരം പ്രകാശനം ചെയ്തു

അക്ഷരം വായനവേദി ജിദ്ദയിൽ സംഘടിപ്പിച്ച ഷഹർബാനു നൗഷാദിന്റെ 'മിടിപ്പ്' കവിത സമാഹാരം പുസ്തക പ്രകാശന ചടങ്ങിൽ നിന്ന്.
ജിദ്ദ: അക്ഷരം വായനവേദി എക്സിക്യൂട്ടീവ് അംഗം ഷഹർബാനു നൗഷാദിന്റെ ആദ്യ കവിതാ സമാഹാരം ‘മിടിപ്പ്’ ജിദ്ദയിൽ പ്രകാശനം ചെയ്തു. ജൂൺ 19 വായനാ ദിനത്തിൽ അക്ഷരം വായനവേദി ശറഫിയ ലക്കി ദർബാർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ കവിയും ചിത്രകാരനുമായ അരുവി മോങ്ങത്തിന് പുസ്തകം കൈമാറികൊണ്ട് സാമൂഹിക, സംസ്കാരിക പ്രവർത്തകൻ കെ.ടി. അബൂബക്കർ പ്രകാശന കർമം നിർവഹിച്ചു. തനിമ വെസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് എ. നജ്മുദ്ധീൻ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. അക്ഷരം രക്ഷാധികാരി സഫറുള്ള മുല്ലോളി അധ്യക്ഷത വഹിച്ചു. അബൂബക്കർ അരിമ്പ്ര, കിസ്മത് മമ്പാട്, അബ്ദുള്ള മുക്കണ്ണി, നാസർ വെളിയംകോട്, സി.എച്ച് ബഷീർ, കബീർ കൊണ്ടോട്ടി, റജിയ ബീരാൻ, ഷാജു അത്താണിക്കൽ, മുഹ്സിൻ കാളികാവ്, എം.വി അബ്ദുൽ റസാഖ്, ഇബ്രാഹിം ശംനാട്, സുഹറ ബഷീർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ജമാൽ പാഷ, ഫാത്തിമ നഷ എന്നിവർ ഗാനം ആലപിച്ചു. ഇഷൽ ഫസ്‌ലിൻ കവിത അവതരിപ്പിച്ചു. പുസ്തകത്തെക്കുറിച്ചും തന്റെ കവിതകളെക്കുറിച്ചും കവിയത്രി ഷഹർബാനു നൗഷാദ് സംസാരിച്ചു. സലാഹ് കാരാടൻ, ഉണ്ണി തെക്കേടത്ത്, ജുനൈസ് ബാബു, ഷാജി ചെമ്മല, മൻസൂർ ഫറോക്ക്, അൻവർ വടക്കാങ്ങര തുടങ്ങിയവർ സംബന്ധിച്ചു. അക്ഷരം എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.എം അനീസ് ചടങ്ങ് നിയന്ത്രിക്കുകയും ഹംസ എലാന്തി സ്വാഗതവും സാദിഖലി തുവ്വൂർ നന്ദിയും പറഞ്ഞു. ആദിൽ ഖിറാഅത്ത് നടത്തി.
gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ഇമെയില്‍ ചെയ്യുക editorgulfmalayali@gmail.com