ഹജ്ജ്‌ കര്‍മ്മത്തിനെത്തിയ മാട്ടൂല്‍ സ്വദേശി മരണപ്പെട്ടു

മക്ക: വിശുദ്ധ ഹജ്ജ്‌  കര്‍മ്മത്തിനായി മക്കയില്‍ എത്തിയ കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍ സ്വദേശി ബായന്‍ ചാലില്‍  അബ്ദുള്ള (71) മരണപ്പെട്ടു. അദ്ദേഹം ഉംറ പൂര്‍ത്തിയാക്കിയിരുന്നു. പിന്നീട് അസുഖം കാരണം കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ കഴിഞ്ഞ ശനിയാഴ്ച പ്രവേശിപ്പിച്ചിരുന്നു.

ഭാര്യയോടൊപ്പമാണ് മക്കയില്‍ ഹജ്ജിനെത്തിയത്. ബുധനാഴ്ച രാവിലെ മക്ക സമയം 6 മണിക്ക് സാഹിര്‍ ജനറല്‍ ആശുപത്രിയില്‍വെച്ച് മരണപ്പെട്ടു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

ഭാര്യ: ഖദീജ, മക്കള്‍: ജസീല വി.വി, ജുമൈല വി.വി, മരുമക്കള്‍: അബ്ദുല്‍ ഗഫൂര്‍, ഷംസീല്‍, സഹോദരി: ബീഫാത്തു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം മക്കയില്‍ മറവു ചെയ്യുമെന്ന് അദ്ദേഹത്തെ പരിചരിക്കുകയും മരണാനന്തര നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന മക്ക ഐ.സി.എഫ്. വെല്‍ഫെയര്‍ സമിതി അറിയിച്ചു.

gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ഇമെയില്‍ ചെയ്യുക editorgulfmalayali@gmail.com