വനിതാ ദിനം ആചരിച്ച് പത്തനംതിട്ട ജില്ലാ സംഗമം

ജിദ്ദ: ‘പെണ്‍ കരുത്ത് 2023’ എന്നപേരില്‍ പത്തനംതിട്ട ജില്ലാ സംഗമം ജിദ്ദയില്‍ വനിതാ ദിനം ആചരിച്ചു. കണ്‍വീനര്‍ നിഷ ഷിബു അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ജോസഫ് വര്‍ഗീസ് ഉല്‍ഘാടനം ചെയ്തു. ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മാനേജിങ് കമ്മറ്റി അംഗം ഡോ: ഹേമലത മഹാലിംഗം മുഖ്യ അഥിതിയായിരുന്നു. വിവിധ സാമൂഹിക പ്രശ്‌നങ്ങളിലൂടെ ജീവിതം നിര്‍ണയിക്കുന്ന തീരുമാനങ്ങള്‍ എടുക്കാന്‍ സ്ത്രീകളെ സജജമാക്കുകയും, അനുവദിക്കുകയും ചെയ്യുന്നുതില്‍ സ്ത്രീകളുടെ പങ്കിനെക്കുറിച്ചും, സ്ത്രീ ശാക്തീകരണത്തെകുറിച്ചും ഡോ: ഹേമലത മഹാലിംഗം സംസാരിച്ചു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

വനിതാ വിഭാഗം വാര്‍ഷിക റിപ്പോര്‍ട്ട് ബിജി സജി അവതരിപ്പിച്ചു. പുതിയ വനിതാ ഭാരവാഹികളായി ശ്രീമതി നിഷ ഷിബു കണ്‍വീനറും, ശ്രീമതി സൗമ്യ അനൂപ് ജോയിന്റ് കണ്‍വീനറുമായി ചുമതല ഏല്‍ക്കുകയും ചെയ്തു. ബിജി സജി അടിസ്ഥാന ലൈഫ് സപ്പോര്‍ട്ടിനെക്കുറിച്ചുള്ള പരിശീലന ക്ലാസ് എടുത്തു. വനിതാ വിഭാഗത്തിന്റെ മുന്‍കാല കണ്‍വീനര്‍മാരുടെയും, അംഗങ്ങളുടെ കഴിവുകളും അഭിരുചിയും ഉള്‍പ്പെടുത്തിയുള്ള വിഡീയോ പ്രദര്‍ശനവും ഉണ്ടായിരുന്നു. വൈസ് പ്രസിഡന്റ് ആക്ടിവിറ്റി അയൂബ് ഖാന്‍ പന്തളം ആശംസ നേര്‍ന്ന് സംസാരിച്ചു. വനിതാ വിഭാഗം ജോയിന്റ് കണ്‍വീനര്‍ സൗമ്യ അനൂപ് സ്വാഗതവും, സിന്ദു ജിനു നന്ദിയും പറഞ്ഞു.

gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ഇമെയില്‍ ചെയ്യുക editorgulfmalayali@gmail.com

ദീപിക സന്തോഷ് ചിട്ടപ്പെടുത്തിയ നൃത്താവിഷ്‌കാരം, ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളെ ആസ്പദമാക്കി അവതരിപ്പിച്ച സംഗീതനൃത്തശില്പം, സന്തോഷ് നായര്‍ സംവിധാനം ചെയ്ത കോമഡി സ്‌കിറ്റ് എന്നിങ്ങനെ വനിതാ വിഭാഗം അവതരിപ്പിച്ച വിവിധ കലാ പരിപാടികള്‍ ഹൃദ്യമായിരുന്നു. സുശീല ജോസഫ്, പ്രിയ സഞ്ജയ്, ബിന്‍സി ജോര്‍ജ്, മോളി സന്തോഷ്, സുജ എബി, മേരി ജോര്‍ജ്, ലിയാ ജെനി, മഞ്ജു മേരി തോമസ്, ആഷ വര്‍ഗീസ്, ബെട്‌സി സെബാശ്ശ്യന്‍, ബിന്ദു രാജേഷ്, ഷീബ ജോണ്‍, ജിനിമോള്‍ ജോയ്, മിനി ജോസ്, ഷബാന നൗഷാദ്, ജെമിനി മനോജ് എന്നിവര്‍ വിവിധ പരിപാടികള്‍ അവതരിപ്പിക്കുകയും, നേതൃത്വം നല്‍കി.