ലക്കി സോക്കര്‍ കൊട്ടപ്പുറം പ്രവാസി വിങ് കൈതാങ്ങ് കൈമാറി

ലക്കി സോക്കർ കൊട്ടപ്പുറം പ്രവാസി വിങ് നൽകുന്ന സാമ്പത്തിക സഹായം മുഖ്യരക്ഷാധികാരി പി.വി നൗഷാദ്, സെക്രട്ടറി പി.കെ സിറാജിന് കൈമാറുന്നു
ജിദ്ദ: ലക്കി സോക്കര്‍ കൊട്ടപ്പുറം പ്രവാസി വിങ് കൈതാങ്ങ് കൈമാറി. നിര്‍ധന കുടുംബത്തിലെ ഇരുവൃക്കകളും തകരാറിലായ കുടുംബനാഥന് ലക്കി സോക്കര്‍ കൊട്ടപ്പുറം പ്രവാസി വിങ് നല്കുന്ന സാമ്പത്തിക സഹായം മുഖ്യരക്ഷാധികാരി പി.വി നൗഷാദ്, സെക്രട്ടറി പി.കെ സിറാജിന് കൈമാറി. ജിദ്ദയില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രസിഡന്റ് സിദ്ദീഖ് മുഴങ്ങല്ലൂര്‍, സല്മാന് ഫാരിസ് ടി.പി, പി. ഷാജു തുടങ്ങിയവര്‍ സംബന്ധിച്ചു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്ളിക്ക് ചെയ്ത് വാട്ട്സപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക.
gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ഇമെയില്‍ ചെയ്യുക editorgulfmalayali@gmail.com






