പിങ്ക് വേൾഡ്: ശ്രദ്ധേയമായി സിജി സിഎൽപി സ്ത്രീത്വ പഠനം

ജിദ്ദ: ‘പിങ്ക് വേൾഡ്’ എന്ന തലക്കെട്ടിൽ സിജി സിഎൽപി പ്രോഗ്രാമിൽ നടത്തിയ സ്ത്രീത്വത്തെ കേന്ദ്രീകരിച്ച പഠനം ശ്രദ്ദേശയമായി. പ്രശസ്ത ഫാമിലി കോച്ച് നസ്ലീ ഫാത്തിമ വിഷയമവതരിപ്പിച്ചു.

ഹോർമോൺ സൈക്കിളിൻ്റെ ഓരോ ഘട്ടത്തിലും വ്യത്യസ്ത മാനസിക ശാരീരിക അവസ്ഥയായായിരിക്കും സ്ത്രീകൾക്കനുഭവപെടുക. ഇതിൻ്റെ ഏററകുറവിനനുസരിച്ച് ദേഷ്യം, മാനസിക പിരിമുറുക്കം, തലവേദന, മറ്റു ശാരീരിക പ്രയാസങ്ങള് എന്നിവ അനുഭവപെടാം. ഇത്തരം സന്ദർഭങ്ങളിൽ ഉണ്ടാകുന്ന വൈകാരിക പ്രതികരണങ്ങള് വ്യതിരിക്തമായ ഹോർമോൺ പ്രവർത്തനം കൊണ്ടാണെന്ന തിരിച്ചറിവ് സമൂഹത്തിലുണ്ടാവണം. വ്യത്യസ്ത ഹോർമോൺ വാഹകരായ പുരുഷൻമാർ ഇണകൾക്ക് തണലാകണമെന്നും അവർ ചൂണ്ടിക്കാട്ടി.
അഡ്വാൻസ്ഡ് എക്സൽ ക്ലാസ് മുഹമ്മദ് കുഞ്ഞി അവതരിപ്പിച്ചു. വിവിധ വിഷയങ്ങളെ കേന്ദ്രീകരിച്ച് ഉമൈർ പന്നിപ്പാല, റഫീഖ് പരോൾ എന്നിവർ സംസാരിച്ചു.

കെ പി പ്രസന്നൻ എഴുതിയ ‘സമാധാനത്തിൻ്റെ സുഗന്ധം’ വേങ്ങര നാസർ നിരൂപണം നടത്തി. ഫവാസ് കാപ്രത്ത് അവതാരകനായിരുന്നു. വിവിധ പരിപാടികൾ സമീർ കുന്നൻ, റഷീദ് അമീർ എന്നിവർ അവലോകനം ചെയ്തു.
സി ജി ഇൻ്റർനാഷണൽ ട്രഷറർ കെ ടി അബൂബക്കർ ഉപസംഹാരം നടത്തി.
താഹിർ ജാവേദ് നന്ദി അറിയിച്ചു.
gulfmailayali.in ല് പ്രസിദ്ധീകരിക്കുവാനുള്ള വാര്ത്തകള് ഇമെയില് ചെയ്യുക editorgulfmalayali@gmail.com






