മയക്കുമരുന്ന് കടത്തുകേസില്‍ 25 കാരനായ സൗദി പൗരന് 25 വര്‍ഷം തടവ് ശിക്ഷ

തബൂക്ക്: സൗദിയുടെ വടക്ക് ഭാഗത്ത് തബൂക്കിലെ അപ്പീല്‍ കോടതിയാണ് പ്രതിക്കെതിരെ ശിക്ഷ വധിച്ചത്. ഏകദേശം 3 കിലോഗ്രാം മയക്കുമരുന്ന് കടത്തിയതിനാണ് ശിക്ഷ വിധിച്ചത്. 25 വര്‍ഷത്തേക്ക് തടവിലിടാനും ശിക്ഷാ കാലാവധിക്ക് ശേഷം 25 വര്‍ഷത്തേക്ക് വിദേശ യാത്ര ചെയ്യുന്നതിന് വിലക്കും ഏര്‍പ്പെടുത്തി.

പ്രതിയുടെ മൊബൈല്‍ ഫോണ്‍ പോലുള്ള ആശയവിനിമയ ഉപകരണങ്ങള്‍ കണ്ടുകെട്ടും. പ്രതി ഉപയോളിച്ച മൊബൈല്‍ സിം കാര്‍ഡ് റദ്ദാക്കും. 1,00000 റിയാല്‍ പിഴയും അപ്പീല്‍ കോടതി വിധിച്ചു.
അതേസമയം, മയക്കുമരുന്ന് കേസില്‍ പ്രതിയെന്ന് ആരോപിക്കപ്പെട്ട ഒരു സൗദി വനിതയെയും പ്രവാസിയേയും മതിയായ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെവിട്ടു.
മയക്കുമരുന്ന് വിപത്തിനെതിരെ സൗദിയിലെ എല്ലാ പ്രദേശങ്ങളിലും സന്ധിയില്ലാത്ത യുദ്ധം പ്രഖ്യാപിച്ച് അധികൃതര്‍ തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.