നഹ്ദ റിയൽകേരള സൂപ്പർകപ്പിൽ

ജിദ്ദ:  നഹ്ദ റിയൽകേരള സൂപ്പർകപ്പിൽ ജൂനിയർ വിഭാഗം ഫൈനലിൽ സ്പോർട്ടിങ് യുനൈറ്റഡ് എഫ്‌സിക്ക് ഗംഭീര വിജയം. എ ഡിവിഷനിലെ ആവേശ സെമിഫൈനലിൽ റീം റിയൽ കേരളയും, ഷറഫിയ ട്രേഡിങ് സാബിൻ എഫ്‌സിയും വൻ വിജയത്തോടെ ജിദ്ദയുടെ സ്വപ്ന ഫൈനലിലേക്ക്.

ആവേശം നിറഞ്ഞ ജൂനിയർ വിഭാഗം ഫൈനലിൽ മൂന്നിനെതിരെ അഞ്ചു ഗോളുകൾക്ക് ടാലന്റ് ടീൻസ് എഫ്‌സിയെ പരാജയപെടുത്തിയായിരുന്നു സ്പോർട്ടിങ്ങിന്റെ മിന്നും വിജയം. കളി തുടങ്ങി അഞ്ചു മിനുട്ടാകുമ്പോൾ രണ്ടു ഗോൾ നേടി ടാലന്റ്ടീൻസ് സ്പോർട്ടിങ്ങിനെ സമ്മർദ്ദത്തിലാക്കിയെങ്കിലും സ്പോർട്ടിങിനെ ഒട്ടും കൂസലില്ലാതെ തകർത്താടി ഉഗ്രൻ ഫോമിൽ കളിയിയിലേക്ക് തിരികെവെന്ന് മിന്നും വിജയം കരസ്ഥമാക്കി. കളിയിൽ അത്യുഗ്രൻ ഫോമിൽ കളിച് സ്പോർട്ടിങ്ങിന്റെ മിഷാൽ മുജീബ് കളിയിലെ കേമനായി.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

എ ഡിവിഷനിലെ ആദ്യ സെമി പോരാട്ടം അത്യന്തം ആവേശം നിറഞ്ഞതായിരുന്നു. പ്രഗത്ഭരായ
ഐടി സോക്കറിനെ തകർത്ത് റീമിന്റെ മിന്നും വിജയം. എതിരില്ലാത്ത നാലുഗോൾ ജയത്തോടെയാണ് ടീ റിയൽകേരള ഫൈനലിലേക്ക് കുതിച്ചത്. കളം നിറഞ്ഞാടി കേരള പോലീസ്  താരം ജിപ്സൺ
കളിയിലെ താരമായി. കാണികളെ മുൾമുനയിൽ നിർത്തിയ രണ്ടാം സെമി ജിദ്ദയുടെ മഞ്ഞപ്പട കളിയുടെ തുടക്കം മുതൽ കാണികളെ ആവേശത്തിലാക്കി. സാബിൻ പ്രതിരോധ മതിൽകെട്ടി.  ഗോൾ കീപ്പർ ഷറഫുവിന്റെ ഉഗ്രൻ സേവിങ്ങും മഞ്ഞപടയുടെ മുന്നേറ്റത്തിൽ വിള്ളലുണ്ടാക്കി. ഇരു ടീമുകളും തുടക്കം മുതലേ ആക്രമിച് കളിച്ചു. ഗോളെന്നുറപ്പിച്ച സാബിന്റെ പല അവസരങ്ങളും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം തടഞ്ഞിട്ടു. ഏക ഗോളിനായിരുന്നു സാബിന്റെ വിജയം. ഉഗ്ഗ്രൻ ഫോമിൽ കളിച് കൊച്ചു കളിയിലെ താരമായി.

ജിദ്ദയിലെ വിവിധ മേഖലകളിലെ പ്രമുഖർ മുഖ്യ അഥിതികളായിരുന്നു. സിഫ് പ്രസിഡന്റ് ബേബി നീലാംബ്ര, ജമാൽ നാസർ, സിഫ് വൈസ് പ്രസിഡഡ് സലീം മമ്പാട്, റംഷീദ് സമ, ഫാസിൽ ഗ്ലൗബ് ലൊജിസ്റ്റിക്ക്, മൻസൂർ കെസി, സൗഫർ മുണ്ടയിൽ റീംഅൽഔല, സുൽഫി മഹജ്ർ എഫ്‌സി, അസീസ് ഹിബ ആസ്യ, വാഹിൽ സഹ്റാനി, സൈദ് സഹ്റാനി ഐടി സോക്കർ, ഷമീം മേലേതിൽ, ഷഫീക് പട്ടാമ്പി ബ്ലാസ്റ്റേഴ്‌സ് എഫ്‌സി, സുഹൈൽ കൊണ്ടോട്ടി, ഷഫീക് കുരിക്കൾ സാബിൻ എഫ്‌സി, ഉമർകുട്ടി പനങ്ങാങ്ങര, അസ്ഫാർ, ഉമർ മങ്കട എന്നിവർ വിവിധ ടീമുകളിലെ കളിക്കാരുമായി പരിജയപെട്ടു.

gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ഇമെയില്‍ ചെയ്യുക editorgulfmalayali@gmail.com

റിയൽകേരള പതിനിധികളായ ഗഫൂർ എം ടി, സമ്മാസ്, ഫഹദ് ലാലു എന്നിവർ അതിഥികളെ അനുഗമിച്ചു.
മികച്ച കളിക്കാർക്ക്ക് വേണ്ടി ഏഷ്യൻടൈംസ് നൽകുന്ന ഉപഹാരം സിഫ് പ്രസിഡന്റ് ബേബി നീലാംബ്ര, ഹകീം പാറക്കൽ, ജമാൽനാസർ, ഷാക്കിർ മുസ്തഫ എന്നിവർ സമ്മാനിച്ചു. കൂപ്പൺ നറുക്കെടുപ്പിൽ ഇംപെക്‌സ് നൽകുന്ന സമ്മാനം ഫിറോസ് ഹിബ ആസ്യ കൈമാറി രോഗിയായി ഇക്‌റഹ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന വണ്ടൂർ സ്വദേശിനി ഉമൈമത്തിനു വേണ്ടി കാണികളായ സുമനസ്സുകളിൽനിന്നും പിരിച്ചെടുത്ത തുക യാസർ അറഫാത് ചികിത്സാ സഹായസമിതിക്ക് കൈമാറി.