മെഹറമില്ലാത്ത വനിതകൾക്ക് ജിദ്ദ നവോദയ വനിത വോളണ്ടിയർമാരുടെ സേവനം

ജിദ്ദ നവോദയ വോളണ്ടിയർമാർ മക്കയിൽ
മക്ക: ഈ പ്രാവശ്യത്തെ ഹജ്ജിന് ഇന്ത്യയിൽ നിന്നും വന്ന നാലായിരത്തോളം മെഹറമില്ലാത്ത വനിതകൾക്ക് വേണ്ടി ജിദ്ദ നവോദയുടെ നൂറിൽ പരം വനിത വോളണ്ടിയർമാരാണ് സേവനത്തിനായുള്ളത്. ഹറം പരിസരത്തും, അസീസിയിലും, ഖുതായി, മക്ബസ് ജിന്ന്, ബസ്സ് സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ
വിവിധ ഭാഷകളിൽ പ്രാവീണ്യമുള്ള പരിശീലനം ലഭിച്ച വളണ്ടിയർമാരെയാണ് നവോദയ ഹജ്ജ് സെൽ ഒരുക്കിയിട്ടുള്ളത്. അടുത്ത ദിവസങ്ങളിൽ കൂടുതൽ വോളണ്ടിയർമാർ മക്കയിലെത്തും.
മലയാളി ഹാജിമാരുടെ ഇഷ്ട ഭക്ഷണമായ കഞ്ഞി രണ്ടായിരത്തിലേറെ ഹാജിമാർക്ക് ദിവസേനനെ ജിദ്ദ നവോദയ വിതരണം ചെയ്യുന്നുത്. മുവായിരത്തിലേറെ അറേബ്യൻ ഭക്ഷണമായ
ബുഹാരി ചോറും, കോഴിയും, ഫ്രൂട്ട്സ്, ജ്യൂസ്, വെള്ളം, ചായ എന്നിങ്ങനെയും ഹജ്ജ് തീരുന്നത് വരെ ദിവസവും വിതരണം ചെയ്യുന്നുണ്ട്. കടുത്ത ചൂടിൽ ഇന്ത്യൻ ഹാജിമാർക്ക് ഇത് വലിയ ആശ്വാസമേകുന്നതാണ് നവോദയയുടെ പ്രവർത്തനം.
നവോദയ രക്ഷാധികാരി ശിഹാബുദ്ദീൻ കോഴിക്കോട്, ഹജ്ജ് സെൽ കൺവീനർ ഷറഫുദ്ദീൻ കാളികാവ്, ഏരിയാ സെക്രട്ടറി മുഹമ്മദ് മേലാറ്റൂർ, പ്രസിഡന്റ് റഷീദ് ഒലവക്കോട്, ഏരിയാ കമ്മിറ്റി അംഗങ്ങളായ സാലിഹ്, ബുഷാർ ചെങ്ങമനാട്, ബഷീർ നിലമ്പൂർ, മൊയ്തീൻ കെ വി എന്നിവർ മക്കയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് നേതൃത്വം നൽകുന്നുണ്ട്.
gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ഇമെയില്‍ ചെയ്യുക editorgulfmalayali@gmail.com






