മങ്കട സി എച്ച് സെന്‍ററിന് സമാഹരിച്ച തുകയുടെ ആദ്യ വിഹിതം കൈമാറി

മങ്കട: നിര്‍മാണം പുരോഗമിക്കുന്ന മങ്കട സി എച്ച് സെന്‍ററിന് വേണ്ടി ജിദ്ദ-ഖുലൈസ് കെഎംസിസി സമാഹരിച്ച തുകയുടെ ആദ്യ വിഹിതം  കൈമാറി.  ഹനീഫ മങ്കടയുടെയും അസീസ് കൂട്ടിലങ്ങാടിയുടെയും നേതൃത്വത്തിലാണ്  ഒരു ലക്ഷം രൂപ സമാഹരിച്ചത്.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

ഖുലൈസ് കെ എം സി സി നേതാക്കന്‍മാരുടെ സാനിധ്യത്തിൽ  അഫ്സല്‍ വന്നേരി എന്ന കൊച്ചുപയ്യൻ തുക കൈമാറി.  ചടങ്ങില്‍ മങ്കട മണ്ഡലം  മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി അഡ്വ:കുഞാലി, അലി കളത്തില്‍, ബാബു തയ്യില്‍, മനാഫ് മങ്കട, ഖുലൈസ് കെ എം സി സി നേതാക്കളായ അഷ്റഫ് ഇരുമ്പുഴി, ഹനീഫ മങ്കട, നാസര്‍ മക്കര പറമ്പ്, ഇബ്രാഹീം വന്നേരി, ജിദ്ധ കെ എം സി സി വനിത വിംങ്ങ് വൈസ് പ്രസിഡന്‍റ് സലീന ഇബ്രാഹീം, ഖുലൈസ് കെ എം സി സി ഭാരവാഹികള്‍ ജാബിര്‍ ചേലമ്പ്ര, ഫിറോസ് മക്കരപറമ്പ്, അഫ്സല്‍ വന്നേരി, ഫവാസ് മക്കര പറമ്പ്, അന്‍സില്‍ വന്നേരി, അജ്മല്‍ വന്നേരി എന്നിവർ പങ്കെടുത്തു.

gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ഇമെയില്‍ ചെയ്യുക editorgulfmalayali@gmail.com