നിഷാദിനും ഉമ്മറിനും ജിദ്ദ അൽസഫ കെഎംസിസിയുടെ യാത്രഅയപ്പ്

ജിദ്ദ: പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകുന്ന അൽസഫ ഏരിയ കെഎംസിസി വൈസ് പ്രസിഡണ്ടുമാരായ നിഷാദ് പാണക്കാടിനും, ഉമ്മർ പുലിക്കതൊടിക്കും ഏരിയ കെഎംസിസി യാത്ര അയപ്പ് നൽകി. 25 വർഷമായി അബ്ദുല്ലത്തീഫ് ജമീലിൽ ക്രെഡിറ്റ് കൺട്രോളർ ആയി ജോലി ചെയ്തിരുന്ന ഉമ്മർ പുളിക്കത്തൊടിക്കും നിഷാദ് പാണക്കാടിനും അർബഹീൻ ജ്യൂസ്കോ ഹാളിൽ വെച്ചായിരുന്നു യാത്രയയപ്പു നൽകിയത്.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
പ്രസിഡണ്ട് ലത്തീഫ് കണ്ണമംഗലം അധ്യക്ഷത വഹിച്ചു. ജിദ്ദ സെൻട്രൽ കമ്മിറ്റി കെഎംസിസി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഇസ്ഹാഖ് പുന്തോളി, ഫൈറൂസ്, എരിയ കമ്മറ്റി ഭാരവാഹികളായ നസീർ, ഹക്കീം എന്നിവർ ആശംസ നേർന്നു സംസാരിച്ചു.

നിഷാദിനും ഉമ്മറിനുമുള്ള മൊമെന്റോ കൈമാറി. കെഎംസിസിയെ കുറിച്ചും ഏരിയ പ്രവർത്തനത്തെക്കുറിച്ചും പ്രവാസ ജീവിതത്തിലുള്ള അനുഭവങ്ങളെക്കുറിച്ചും മറുപടി പ്രസംഗത്തിൽ നിഷാദും ഉമ്മർ സാഹിബും സദസ്സുമായി പങ്കുവെച്ചു.
ഏരിയ കമ്മറ്റിയുടെ വക ഹജ്ജ് സേവനത്തിനുള്ള വീൽചെയർ സദസ്സിൽ പ്രഖ്യാപിച്ചു. സി എച്ച് സെന്റർ, റിലീഫ് സെൽ, പ്രവാസി മെഡിക്കൽ സെന്റർ എന്നിവക്കുള്ള ഫണ്ട് സെൻട്രൽ കമ്മിറ്റി ഭാരവാഹികൾക്ക് കൈമാറി. ജനറൽ സെക്രട്ടറി സമീർ കോടിതൊടിക സ്വാഗതവും ട്രഷറർ ഷംസു കുറ്റിപ്പുറം നന്ദി പറഞ്ഞു.
gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ഇമെയില്‍ ചെയ്യുക editorgulfmalayali@gmail.com






