മക്കയിലെ മലയാളി  മാലാഖമാർ  

♠  സൽമാൻ വെങ്ങളം,മക്ക  

ലോക വിശ്വാസികളുടെ ആശ കേന്ദ്രമായ വിശുദ്ധ മക്ക വിശ്വാസികളാൽ നിബിഡമാവുകയാണ്. പരിശുദ്ധ റംസാനിനു ശേഷം മക്കയിലെ തെരുവുകൾ, ഹറം പരിസരങ്ങൾ ബസ്സ് സ്റ്റേഷനുകൾ അറഫ, മിന തുടങ്ങിയ ഇടങ്ങൾ ഹജ്ജിന് വേണ്ടി ഒരുങ്ങിക്കഴിഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന ഹാജിമാർക്ക് വിവിധ സൗകര്യങ്ങളാണ് സൗദി ഭരണ കൂട്ടം നടപ്പിൽ വരുത്തുന്നത്. മത്വാഅഫിന്റെ (കഅബ പ്രദക്ഷിണ  സ്ഥലം ) വികസിപ്പിച്ചത്  കൂടുതൽ പേർക്ക് അനായാസം കഅബയെ പ്രദക്ഷിണം ചെയ്യാൻ കഴിയുമെന്നാതാണ് ഏറ്റവും മികച്ച സേവനം. അതോടൊപ്പം ഹാജിമാരുടെ സുരക്ഷയ്ക്കും മറ്റ് സേവനങ്ങളും പ്രത്യേക സംവിധാനങ്ങളുമായും വിവിധ വിഭാഗങ്ങൾ കർമ്മനിരതമാണ്. മുൻ വർഷങ്ങളിൽ ഉള്ള പോലെ ഹറം തെരുവുകളിലും മസ്ജിദുൽ ഹറം പരിസരത്തും കാഠിന്യമായ ചൂടിൽ നിന്ന് ആശ്വാസം ലഭിക്കാനായി സ്ഥാപിച്ച വെള്ളം സ്പ്രേ ചെയ്യുന്ന ഫാനുകൾ ഹാജിമാർക്ക് ഒരളവോളം ആശ്വാസമാണ്. ലക്ഷക്കണക്കിനുള്ള           ഹാജിമാർക്ക് സൗകര്യങ്ങൾ ഒരുക്കിയ സൗദിഭരണ കൂട്ടത്തിന്റെയും നിയമ പാലക്കാരുടെയും പ്രവർത്തനങ്ങൾ പ്രശംസനീയമാണ്.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

കൊറോണ മഹാമാരിക്കു ശേഷം ലോകത്തിന്റെ പല ദിക്കുകളിൽ നിന്ന് വരുന്ന ഹാജിമാർക്ക് സേവനം ചെയ്യാനായി വിശുദ്ധ മക്കയിൽ മാലാഖമാർ പോലെ സ്നേഹ നിധികളായ നിരവധി മലയാളി സേവന സംഘങ്ങളുണ്ട്. നിസ്വാർത്ഥരായ പ്രവർത്തകരുടെ സേവനങ്ങൾ ഹാജിമാർക്ക്  ഒരളവോളം ആശ്വാസമാകാറുണ്ട്. വിശുദ്ധ ഹജ്ജ് കർമ്മത്തിനായി ഇന്ത്യയിൽ നിന്ന് ഈ വർഷം ഒരുലക്ഷത്തിഎഴുപത്തിഅയ്യായിരത്തി ഇരുപത്തി അഞ്ചു ഹാജിമാരാണ് വിശുദ്ധ മക്കയിലെത്തുന്നത്. മദീനയിലെത്തിയ ആദ്യ ഇന്ത്യൻ ഹാജിമാരും മലയാളി ഹാജിമാരും മദീനയിലെ പ്രാർത്ഥനകൾക്കും സിയാറത്തുകൾക്കും ശേഷമാണ് ഹജ്ജിനായി മക്കയിലെത്തുന്നത്. മലയാളികളായി ഈ വർഷം പതിനൊന്നായിരത്തിൽപരം ഹാജിമാരാണ് കേരള സംസ്ഥാന ഗവൺമെൻറ് മുഖേന എത്തുന്നത്. നിരവധി സ്വകാര്യ ഗ്രൂപ്പുകൾ വഴിയും നിരവധി മലയാളി ഹാജിമാരാണ് മക്കയിൽ എത്തുന്നത്.

ക്കയിലെത്തുന്ന  ഹാജിമാർക്ക് സേവന പാതയിൽ ഒരു കൂട്ടം മലയാളി സംഘമാണ് കർമ്മനിരതാരായിട്ടുള്ളത്. വഴി തെറ്റുന്ന ഹാജിമാർക്ക് വഴി  കാട്ടിയായും അശരണവർക്ക് ആശ്വാസമായും മലയാളി സേവന സംഘങ്ങൾ ഹാജിമാർക്ക് താങ്ങും തണലുമാകാറുണ്ട്. നടക്കാൻ പ്രയാസമനുഭവിക്കുന്ന ഹാജിമാർക്ക് വീൽ ചെയർ നൽകിയും, താമസ സ്ഥലത്ത് എത്താതെ ഉറ്റവരെ തെറ്റി അലയുന്ന ഹാജിമാരെ താമസ സ്ഥലത്ത് എത്തിച്ചും ബസ്സ് സ്റ്റേഷനുകളിൽ ബസ്സ് കയറാനും ഇറങ്ങാനും ഇവരുണ്ട്. ഹാജിമാർക്ക് ചെരിപ്പ്, കുട, എന്നിവ നൽകിയും ദാഹ ശമന പാനീയങ്ങൾ നൽകിയും ഹാജിമാർക്ക് താങ്ങും തണലുമായി ഈ മാലാഖമാർ ചുവപ്പ് പച്ച മഞ്ഞ നീല തുടങ്ങിയ നിറത്തിലുള്ള ജാക്കറ്റുകളും തൊപ്പിയും ധരിച്ച് ഹറം പരിസത്തും മിനായിലും അറഫായിലും അസീസിയ്യയിലും മറ്റ് എല്ലായിടത്തും പാറി നടക്കുകയാണ്. കഴിഞ്ഞ കാലങ്ങളിൽ ഈ മലയാളി സംഘം നിയമ പാലക്കാരിൽ നിന്നും ഇന്ത്യൻ ഹജ്ജ് മിഷനിൽ നിന്നും പ്രത്യേകം പ്രശംസ പിടിച്ച പറ്റിയുണ്ട്. മക്കയിലും മദീനയിലും  ആദ്യഹജ്ജ് സംഘംഇറങ്ങിയത് മുതൽ അവസാന ഹാജിയും കർമ്മങ്ങൾ പൂർത്തിയാക്കി മടങ്ങുന്നത് വരെ ഈ നന്മമരങ്ങൾ വിവിധ ഷിഫ്‌റ്റ്‌കളിലായി സേവനരംഗത്തുണ്ടാവും.

ആർ .എസ് .സി (രിസാല സ്റ്റഡി സർക്കിൾ ഹജ്ജ് വളണ്ടിയർ കോർ)

സേവന രംഗത്ത് കഴിഞ്ഞ പതിനേഴ് വർഷ കാലമായി സുതാര്യമായി  നിറഞ്ഞു നിൽക്കുന്നു. കേരള മുസ്ലിം ജമാഅത്തിൻറെ കീഴിലായി ഐ.സി.എഫ് ന്റെ സഹകരണത്തോടെ  ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നെത്തുന്ന ഹാജിമാർക്ക് വിവിധ ഭാഷ നൈപുണ്യമുള്ള ആയരത്തിലധികം വളണ്ടിയർമാർ സജീവമായി ഉണ്ട്. ഹജ്ജിൻറെയും  ഉംറയുടെയും ഇസ്‌ലാമിക പാഠങ്ങൾ പറഞ് കൊടുത്തും ഹാജിമാർക്ക് തണലായി ഈ സംഘം സേവനത്തിലുണ്ട്.

മുപ്പത്തിമൂന്ന് നാഷണൽ പ്ലാനിംഗ് ബോർഡിൻറെ കീഴിൽ ഇരുപത്തി രണ്ട് സെൻട്രൽ  ഡ്രൈവിൻറെ നിയന്ത്രണത്തിലാണ് സേവനമുണ്ടാവുക. മലയാളി ഹാജിമാർക്ക് കുടയും മുസല്ലയും തസ്ബീഹ് മാലയും  സംസം ജലവും കാരക്കയും നൽകിയാണ് ഇവർ ഹാജിമാരെ സ്വീകരിക്കുന്നത്. നാഷണൽ കോഡിനേറ്റർ ഇർഷാദ് കടമ്പോട് 0533590946 മക്ക ചീഫ് ക്യാപ്ടൻ ഇസ്‌ഹാഖ്‌ ഖാദിസിയ്യ 0504896764  എന്നിവർ ഹെൽപ്പ് ഡെസ്‌ക്കായി സേവനത്തിലുണ്ടാവും.

കെ .എം .സി ,സി ഹജ്ജ് സെൽ 

ലയാളി ഹാജിമാർ എത്തുന്നതോടെ മക്ക കെ.എം.സി.സി. പൂർണ്ണമായി പ്രവർത്തന രംഗത്ത് സജീവമാകും.  ഹാജിമാരെ  പഴവർഗ്ഗങ്ങളും, ഭക്ഷണ പാനീയങ്ങളും നൽകിയാണ് ഈ സംഘം   വരവേൽക്കുന്നത്. ഹറം ഒന്നാം ഗേറ്റിന്റെ  അടുത്തായി ഇൻഫോർമേഷൻ സെന്റർ പ്രവർത്തിക്കും. ഈ സംഘത്തിന് കീഴിലായി വനിത വിംഗും സേവന മേഖലയിൽ പ്രവർത്തിക്കുന്നു. ഹോസ്പിറ്റൽ കേന്ദ്രീകരിച്ചും ഡയാലിസ് രോഗികൾക്ക് സഹായവുമായി വളണ്ടിയർ സേവനം ഉണ്ടാവും. മക്ക കെ.എം.സി.സി. ഹജ്ജ് സെൽ  കൺവീനർ മുജീബ് പുക്കോട്ടൂരിന്റെ നേതൃത്വത്തിലുള്ള ഈ സന്നദ്ധ സംഘം ഹാജിമാർക്ക് ആശ്വാസമാണ്. ഇരുപത്തിനാല് മണിക്കൂർ പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പർ 0502336683, 0555069786 സജീവമാണ്

ഒ .ഐ സി സി ഹജ്ജ് സെൽ

റാം പരിസരങ്ങളിലും മറ്റുമുള്ള ഹാജിമാർക്കുള്ള സേവനങ്ങൾക്ക് പുറമെ പ്രധാനമായും ഹോസ്പിറ്റൽ  കേന്ദ്രീകരിച്ഛണ്ന്നു  ആണ് ഈ സംഘം പ്രവർത്തന നിരതരാവുന്നത്. പ്രത്യേക മെഡിക്കൽ വിംഗിൻറെ മേൽനോട്ടത്തിൽ ഹോസ്പിറ്റൽ ആവശ്യമായ എല്ലാ സേവനങ്ങളും ഹാജിമാർക്ക് ചെയ്യുന്നു. മഹ്റമായി വരുന്ന സ്ത്രീകൾക്ക് വേണ്ടി പ്രത്യേക ഭാഷ നൈപുണ്യമുള്ള നഴ്‌സമാരുടെ സേവനം വിവിധ ഡിസ്പെൻസറികളിൽ ലഭ്യമാക്കിയിട്ടുണ്ട്. രാജ്യത്തിൻറെ  വിവിധ ഭാഗങ്ങളിൽ നിന്ന് മൂന്നൂറിലധികം പ്രവർത്തകർ അറഫയിൽ സേവനത്തിനുണ്ടാവും. മക്ക ഹെൽപ്പ് ലൈനായി കൺവീനർ നൗഷാദ് 0544504900 നമ്പറിൽ പ്രവർത്തിക്കും.

തനിമ

വിശുദ്ധ ഹാജിമാർക്കുള്ള സേവനങ്ങളിൽ തനിമ സന്നദ്ധ സംഘം നിറഞ്ഞു നിൽക്കുന്നു. രാജ്യത്ത്‌ നിന്ന് സ്ത്രീകളും വിദ്യാർത്ഥികളുമടക്കം എഴുന്നൂറോളം  വളണ്ടിയർ വിംഗ്‌ മിന, അസീസിയ്യ, ഹറം ഏരിയകളിൽ സജ്ജരാവും.

ലഗ്ഗേജ് നഷ്ടപ്പെടുന്ന കേസുകളിൽ ഹജ്ജ് മിഷനിൽനിന്നും അതിനുള്ള നഷടപരിഹാരം ലഭിക്കാനുള്ള നിർദേശങ്ങൾ നൽകി വരുന്നു. ഹാജിമാർക്ക് മികച്ച സേവനം ഉറപ്പ് വരുത്തുന്നതിനായി വളണ്ടിയര്മാർക്ക് വേണ്ട ട്രൈനിംഗ് നൽകുന്നുണ്ട്. മക്ക രക്ഷാധികാരി അബ്ദുൽ ഹക്കിം ആലപ്പുഴ 0558169150 വളണ്ടിയർ പി.ആർ ശമീൽ ചേന്ദമംഗല്ലൂർ 0503799420 വനിതാ വിംഗ് ഷാനിബ നജാത്ത് എന്നിവർ ഹെൽപ്പ് ഡസ്‌ക്കായി മുഴു സമയങ്ങളിൽ സജീവമാകും

നവോദയ

ക്ക ഏരിയ കമ്മിറ്റിയിൽ നിന്ന് 300 വളണ്ടിയന്മാരാണ് ഇരുപത്തിനാല് മണിക്കൂറും സേവന നിരതായി ഉണ്ടാവുക. ഏരിയ കമ്മിറ്റി ഉപദേശക സമിതിയുടെ കീഴിൽ ക്യാപ്റ്റനും വൈസ് ക്യാപ്ടനുമായാണ് സേവന പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. വനിതാ വിംഗും സജിയവമായി രംഗത്തുണ്ട്. ബസ്‌സ്റ്റേഷനുകളിൽ ദിവസവും ദാഹ ജലം ഇവർ ഹാജിമാർക്ക് നൽകിയും ഗവണ്മെന്റ് ഹാജിമാർക്ക് ഭക്ഷണ കിറ്റുകൾ നൽകിയും ഈ സംഘം ഹാജിമാർക്ക് കൈത്താങ്ങാവുകയാണ്. മക്ക ക്യാപ്ടന്മാർ ബശീർ ഹാജി നിലമ്പൂർ  0504775804  ഷറഫു കാളികാവ് 0561228200 എന്നിവർ ഹെൽപ്പ് ഡെസ്‌ക്കായി പ്രവർത്തിക്കും.

വിഖായ

ക്ക റസിഡൻഷ്യൽ  പെർമ്മിഷനുള്ള നൂറ്റിയമ്പ്തോളം വളണ്ടിയ്‌ർമാർ മുഴു സ്മയങ്ങളിൽ ഷിഫിറ്റുകളായി ഹറം പരിസരം, അസീസിയ്യ ഏരിയകളിൽ ഹാജിമാർക്ക്‌ തണലാകുന്നു.  അറഫ ,മിന ഇടങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അറുനുറോളം പ്രവർത്തകർ സേവന നിരതരാകും. ഹാജിമാർക്കുള്ള അത്യാഹിത വിഭാഗമായി സെപെഷ്യൽ വിംഗ്‌ ഈ സന്നദ്ധ സംഘത്തിന്‌ കീഴിലുണ്ട്‌. മരണാന്തരകർമ്മങൾക്കും ഹാജിമാർക്കുള്ള ഭക്ഷണകിറ്റ്‌ നൽകുന്നതിനും ഹജ്ജ്‌ സംബന്ധമായ ഹാജിമാർക്കുള്ള സംശയ നിവാരണ സെല്ലുകളും പ്രവർത്തിക്കുന്നു. മക്ക ഹെൽപ്പ്‌ ലൈനായി മുനീർ ഫൈസി 0542674822 പ്രവർത്തിക്കുന്നു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.