‘കിസ്‌വ’യുടെ താഴെ ഭാഗം ഉയര്‍ത്തികെട്ടി

Lifting up the Kiswah! pic.twitter.com/zB3ZqxYTaW
— The Holy Mosques (@theholymosques) June 9, 2023
മക്ക: ഇന്നലെ (വെള്ളിയാഴ്ച) വിശുദ്ധ കഅ്ബയുടെ മൂടുപടമായ കിസ്‌വയുടെ താഴെഭാഗം ഉയര്‍ത്തികെട്ടി. 3 മീറ്റര്‍ ഉയരത്തിലാണ് താഴെനിന്നും ഉയര്‍ത്തികെട്ടിയത്. വിശുദ്ധ ഹജജിന്റെ മുന്നോടിയായി പതിവ് ചടങ്ങ് പ്രകാരമാണ് കിസ്‌വ ഉയര്‍ത്തികെട്ടിയതെന്ന് മക്ക, മദീന പള്ളികളുടെ കാര്യനിര്‍വ്വഹണവിഭാഗം അറിയിച്ചു.
കൊറോണ മഹാമാരിക്ക് ശേഷം അല്ലാഹുവിന്റെ അതിഥികളായ ഹാജിമാരെ സ്വീകരിക്കുന്നതിനും സേവിക്കുന്നതിനുമുള്ള ഏറ്റവും വലിയ പ്രവര്‍ത്തനമാണ് ഇരു ഹറം കാര്യാലയം നടത്തിവരുന്നതെന്ന് ഹറം കാര്യാലയ മേധാവി ഷെയ്ഖ് അബ്ദുള്‍ റഹ്‌മാന്‍ അല്‍ സുദൈസ് പറഞ്ഞു.
മക്കയിലെ ഹറം പള്ളിയുടെ എല്ലാ നിലകളിലും ഭാഗങ്ങളിലും ഹാജിമാരുടെ സേവനത്തിനായി വന്‍ ഒരുക്കങ്ങളാണ് സജജീകരിച്ചിട്ടുള്ളത്. തീര്‍ഥാടകര്‍ നിയമാനുസൃതമുള്ള എല്ലാ സുരക്ഷാ നടപടികളും പാലിച്ച് അധികാരികളുമായി സഹകരിക്കണമെന്നും അല്‍ സുദൈസ് പറഞ്ഞു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ഇമെയില്‍ ചെയ്യുക editorgulfmalayali@gmail.com






