കോഴിക്കോട് കുന്നമംഗലം സ്വദ്ദേശിയായ ഹാജി മക്കയിൽ മരിച്ചു

മക്ക: കേന്ദ്ര ഹജ്ജ് കമ്മറ്റി വഴി കോഴിക്കോട് നിന്നുള്ള ആദ്യ വിമാനത്തിൽ എത്തിയ കോഴിക്കോട് കുന്നമംഗലം സ്വദ്ദേശി ഉണ്ടോടിയിൽ അന്ത്രുമാൻ (70) മക്കയിലെ ഇന്ത്യൻ ഹജ്ജ്മിഷന്റെ ക്ലിനിക്കിൽ വെച്ച് മരിച്ചു. കവർ നമ്പർ KLR: 3819. ഭാര്യ സുബൈദയോടൊപ്പമാണ് ഹജ്ജിന് എത്തിയത്. ജിദ്ദയിൽ വിമാനം ഇറങ്ങി ബസ് മാർഗം മക്കയിൽ താമസ്തലത്ത് എത്തിയ ഉടനെതന്നെ സുഖമില്ലാത്തതിനെതുടർന്ന് കെ.എം.സി.സി. വളണ്ടിയർമാർ ക്ലിനിക്കിൽ എത്തിച്ചിരുന്നു.

ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ഹൃദയസ്തഭനം ഉണ്ടാവുകയും മരണപ്പെടുകയുമായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കുമെന്നു കെഎംസിസി സെക്രട്ടറി മുജീബ് പൂക്കോട്ടൂർ അറിയിച്ചു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ഇമെയില്‍ ചെയ്യുക editorgulfmalayali@gmail.com