എസ്.വൈ.എസ്, മർകസ് ഹാജിമാർക്ക് മക്കയിൽ ഉജ്ജ്വല സ്വീകരണം നൽകി

സമസ്ത പ്രസിഡന്റ് ഇ.സുലൈമാൻ മുസ്‌ലിയാർ ഹജ്ജ് സംഘത്തിൽ
മക്ക: വിശുദ്ധ ഹജ്ജ് കർമങ്ങൾക്കായി എത്തിയ എസ് വൈ എസ്, മർകസ് ഹജ്ജ് സംഘത്തിന് മക്ക ആർ.എസ്. സി ഹജ്ജ് വളണ്ടിയർ ഊഷ്മള സ്വീകരണം നൽകി. സമസ്ത കേരള ജംമയ്യത്തുൽ ഉലമ പ്രസിഡൻറ്റ് ഇ. സുലൈമാൻ മുസ്‌ലിയാരുടെ നേതൃത്വത്തിലാണ് ഹാജിമാർ മക്കയിൽ എത്തിയത്. കഴിഞ്ഞ ദിവസം പുലർച്ച നാല് മണിക്ക് എത്തിയ സംഘത്തെ ആർ.എസ്.സി ഹജ്ജ് ഹജ്ജ് വളണ്ടിയർ കോറിന് കീഴിൽ ഐ.സി.എഫ്, ആർ.എസ്.സി മർകസ് പ്രവർത്തകർ മുസല്ലയും തസ്ബീഹ് മാലയും ബാഗും അടങ്ങിയ കിറ്റ് നൽകിയാണ് സ്വീകരിച്ചത്. മക്കയിൽ ക്ളോക്ക് ടവർ ബിൽഡിംഗിൽ മൂവ്‌പിക് ഹോട്ടലിൽ ആണ് താമസം തയ്യാറാക്കിയത്. മദീന സന്ദർശനം പൂർത്തിയാക്കിയാവും അറഫ സംഗമത്തിന് സംഘം എത്തുക.

വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
ഞായർ രാത്രി 11:30 ന് ആദ്യ സംഘം സ്പേസ് ജെറ്റ് വിമാനത്തിലും, രണ്ടാം സംഘം 11:55 ന് ഇൻഡിഗോ വിമാനത്തിലുമാണ് ജിദ്ദ എയർപോർട്ടിൽ ഇറങ്ങിയത്. ഇരുനൂറ് ഹാജിമാരാണ് രണ്ട് വിമാനങ്ങളിലായി എത്തിച്ചേർന്നത്.

കേരള മുസ്ലിം ജമാഅത്ത് നേതാക്കളായ കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, ഡോ: ദേവർഷോല അബ്ദുൽ സലാം മുസ്ലിയാർ, കോഴിക്കോട് ജില്ലാ എസ്.വൈ.എസ് സെക്രട്ടറി വള്ളിയാട് മുഹമ്മദലി സഖാഫി തുടങ്ങിയ നേതാക്കളും സംഘത്തിലുണ്ട്. ഷാഫി ബാഖവി, ഹനീഫ അമാനി, റഷീദ് അസ്ഹരി, മുഹമ്മദ് മുസ്‌ലിയാർ, സഈദ് പെരുവള്ളൂർ, ശംസുദ്ധീൻ നിസാമി, ഹുസ്സൈൻ ഹാജി, ഇസ്‌ഹാഖ് ഖാദിസിയ്യ, അനസ് മുബാറക്, ഹംസ ഹികമി, സാലിം സിദ്ധീഖി, ലത്തീഫ് സഖാഫി, ഷെഫിൻ ആലപ്പുഴ, അൻസാർ താനാളൂർ, ജുനൈദ് കൊണ്ടോട്ടി എന്നിവർ നേതൃത്വം നൽകി.
gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ഇമെയില്‍ ചെയ്യുക editorgulfmalayali@gmail.com


സമസ്ത പ്രസിഡന്റ് ഇ.സുലൈമാൻ മുസ്‌ലിയാർ ഹജ്ജ് സംഘത്തിൽ



