ഹയാ കാര്‍ഡിൽ സൗദിയിലെത്തി വാഹനാപകടം; നിയമ കുരുക്കില്‍ പെട്ട തമിഴ്‌നാട് സ്വദേശിയെ തിരികെ ഖത്തറിലെത്തിച്ച് കെ.എം.സി.സി

ഖുലൈസ്: ഹയാ കാര്‍ഡില്‍ ഖത്തറില്‍ നിന്നും ഉംറ നിര്‍വഹിക്കാന്‍ മക്കയിലേക്കുള്ള യാത്രക്കിടെ തമിഴ്‌നാട് സവദേശി നൂറുല്‍ അമീനും ഭാര്യയും സഹോദരന്‍ മുഹമ്മദ് സമീറും വാഹനം അപകടത്തില്‍പെട്ട് സഹോദരന്‍ മുഹമ്മദ് സമീര്‍ മരണപെട്ടിരുന്നു. സൗദിയിലെ ഖുലൈസിന്റെ സമീപ പ്രദേശത്ത് വെച്ച് സംഭവിച്ച അപകടത്തില്‍ നിയമ സഹായ സഹകരണവുമായി ഖുലൈസ് കെ എം സി സി രംഗത്ത് വരികയും മുഹമ്മദ് സമീറിന്റെ മരണാന്തര നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മക്കയില്‍ മറവ് ചെയ്യുകയും ചെയ്തു. സൗദിയില്‍ നിന്ന് തിരിച്ച് പോകാനൊരുങ്ങിയ നൂറുല്‍ അമീന് വാഹന അപകടവുമായി ബന്ധപെട്ട് കേസ് ഉണ്ടെന്ന് അറിയുകയും യാത്രക്ക് വിലങ്ങ് തടിയായി തീരുകയും ചെയ്തു. സൗദിയില്‍ നിന്ന് കൊണ്ട് കേസ് നടത്താനുള്ള അറിവോ സൗദി ഭാഷാ പരിജ്ഞാനമോ താമസ സൗകര്യമോ ഇല്ലാത്ത സഹചര്യത്തിലാണ് ഖുലൈസ് കെ എം സി സി ഇവരുടെ കാര്യം ഏറ്റെടുക്കുകയായിരുന്നു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

ഖുലൈസ് കെ എം സി സി നേതാവ് ഇബ്രാഹീം വന്നേരിയും പത്‌നി ജിദ്ദ കെ എം സി സി വനിതാവിഭാഗം വൈസ് പ്രസിഡന്റുമായ സലീന ഇബ്രാഹീം എന്നവരും ഇവര്‍ക്ക് സംരക്ഷണം നല്‍കി. കോടതി, ഇന്ത്യന്‍ കോണ്‍സുലേറ്റ്, ട്രാഫിക് പോലീസ്, ഗവര്‍ണറേറ്റ് തുടങ്ങിയ നിരവധി സൗദി സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് ഖുലൈസ് കെ എം സി സി നേതൃത്വം ഫയലുകള്‍ ശരിയാക്കുകയും നിയമ തടസ്സം നീക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ സൗദിയില്‍നിന്നും ഖത്തറിലേക്ക് യാത്രയാക്കി.

ഷാഫി മലപ്പുറം, റഷീദ് എറണാങ്കുളം, ഷുക്കൂര്‍ ഫറോഖ്, മുസ്തഫ കാസര്‍ക്കോഡ്, നാസര്‍ ഓജര്‍, ആരിഫ് പഴയകത്ത് സൗദി പൗരന്‍മാര്‍ തുടങ്ങിയര്‍ സജീവ്വ സഹായവുമായി രംഗത്തുണ്ടായിരുന്നു.

gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ഇമെയില്‍ ചെയ്യുക editorgulfmalayali@gmail.com