അല്‍ സലാമ കെ.എം.സി.സി. വീല്‍ ചെയര്‍ കൈമാറി

ജിദ്ദ: ഹജജ് സേവന നാളില്‍ ഹാജിമാര്‍ക്കു ഉപകാരപ്പെടുന്നതിനായുള്ള വീല്‍ ചെയര്‍ ജിദ്ദ കെ.എം.സി.സി. സെന്‍ട്രല്‍ കമ്മിറ്റിക്കു അല്‍ സലാമ ഏരിയ കെ.എം.സി.സി കൈമാറി. ഹൃസ്വമായ ചടങ്ങില്‍ പ്രസിഡന്റ് കെ.സി. അബുബക്കറില്‍ നിന്ന് ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര വീല്‍ ചെയര്‍ ഏറ്റുവാങ്ങി.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
അല്‍ സലാമ ഏരിയയിലുള്ള ഒരു സഹോദരനാണ് വീല്‍ചെയര്‍ അല്‍സലാമ കെഎംസിസിക്ക് നല്‍കിയത്. ഹജജ് സേവന നാളില്‍ അവശരായ ഹാജിമാരെ സേവിക്കാന്‍ ഏറ്റവും കൂടുതല്‍ ആവശ്യമായി വരുന്ന സാഹചര്യത്തില്‍ ആണ് ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റിക്ക് വീല്‍ചെയര്‍ കൈമാറിയത്. ചടങ്ങില്‍ അല്‍ സലാമ ഏരിയ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഹാരിസ് പൂക്കോട്ടൂര്‍, സെക്രട്ടറി ഷഫീഖ് കൊണ്ടോട്ടി, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ ബാവ, ശിഹാബ് താമരകുളം, വിപി മുസ്തഫ തുടങ്ങിയര്‍ പങ്കെടുത്തു.
gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ഇമെയില്‍ ചെയ്യുക editorgulfmalayali@gmail.com






