മനോഹരൻ നെല്ലിക്കലിന്റെ വിയോഗത്തിൽ കേളി അനുശോചനം സംഘടിപ്പിച്ചു

റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ സജീവ പ്രവർത്തകനും ന്യൂ സനയ്യ രക്ഷാധികാരി സെക്രട്ടറിയുമായിരുന്ന മനോഹരൻ നെല്ലിക്കലിന്റെ വിയോഗത്തിൽ കേളി അനുശോചന യോഗം സംഘടിപ്പിച്ചു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
കേളി കേന്ദ്ര രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിൽ ബത്ഹ ക്ലാസിക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ അനുശോചന കുറിപ്പ് അവതരിപ്പിച്ചു, സിപിഐഎം തിരുവനന്തപുരം ജിലാ സെക്രട്ടറിയേറ്റ് അംഗം എൻ രതീന്ദ്രൻ, കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗങ്ങളായ, ടി ആർ സുബ്രഹ്മണ്യൻ, പ്രഭാകരൻ കണ്ടോന്താർ, ഫിറോസ് തയ്യിൽ, സുരേന്ദ്രൻ കൂട്ടായ്, ചന്ദ്രൻ തെരുവത്ത്, ജോസഫ് ഷാജി, കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ്, ട്രഷറർ ശ്രീഷാ സുകേഷ്, വൈസ് പ്രസിഡന്റ് സജീന വി എസ്, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, ന്യൂ സനയ്യ ഏരിയ രക്ഷാധികാരി ആക്ടിങ് സെക്രട്ടറി നിസാർ മണ്ണഞ്ചേരി, ഏരിയ രക്ഷാധികാരി സെക്രട്ടറിമാരായ രജീഷ് പിണറായി, ഹസ്സൻ പുന്നയൂർ, സുകേഷ്, ജോഷി പെരിഞ്ഞനം, സുനിൽ കുമാർ, ഷാജു .പി.പി, സുരേഷ് ലാൽ, സെൻ ആന്റണി, ബദിയ ആക്ടിങ് സെക്രട്ടറി റഫീക് പാലത്ത്, ന്യൂ സനയ്യ ഏരിയ സെക്രട്ടറി ഷിബു തോമസ്, ജോയിന്റ് സെക്രട്ടറി തോമസ് ജോയ്, വൈസ് പ്രസിഡന്റ് അബ്ദുൾ നാസർ, ട്രഷറർ ബൈജു ബാലചന്ദ്രൻ, ജോയിന്റ് ട്രഷറർ അബ്ദുൽ കലാം, ഏരിയ കമ്മറ്റി അംഗങ്ങളായ അബ്ബാസ്, കരുണാകരൻ, താജുദ്ധീൻ, സജീഷ്, ലാസർദ്ധി യൂണിറ്റ് അംഗം ഷിജു ലോറൻസ്, മലാസ് ജറീർ യൂണിറ്റ് അംഗം ഫൈസൽ കൊണ്ടോട്ടി, കേന്ദ്ര ജീവകാരുണ്യ വിഭാഗം ആക്ടിങ് ചെയർമാൻ നാസർ പൊന്നാനി, കേന്ദ്ര സാംസ്കാരിക കമ്മറ്റി കൺവീനർ ഷാജി റസാഖ്, സൈബർ വിങ് കൺവീനർ സിജിൻ കൂവള്ളൂർ, എന്നിവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.
gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ഇമെയില്‍ ചെയ്യുക editorgulfmalayali@gmail.com
കേളി കലാസാംസ്കാരിക വേദി ന്യൂ സനയ്യ ഗ്യാസ് ബക്കാല യൂണിറ്റ് സെക്രട്ടറി, പ്രസിഡന്റ്, ട്രഷറർ ഏരിയ പ്രസിഡന്റ്, രക്ഷാധികാരി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള മനോഹരൻ പത്തനംതിട്ട ജില്ലയിലെ റാന്നി സ്വദേശിയാണ്. കഴിഞ്ഞ 14 വർഷമായി റിയാദ് ന്യൂ സനയ്യയിലെ അൽ ഖാലിദ് പ്രിന്റിങ് പ്രസ്സിൽ മെക്കാനിക്കൽ സൂപ്രവൈസറായി ജോലി ചെയ്ത് വരികയായിരുന്നു. രക്താതിസമ്മർദ്ദത്തെ തുടർന്ന് റിയാദ് അൽ സലാം ഹെൽത്ത് മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ച മനോഹരന് തലയിൽ രക്തസ്രാവം സംഭവിക്കുകയും അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു






