സൗദി തൊഴില്‍ വിസ സ്റ്റാമ്പിംഗിനുള്ള ബയോമെട്രിക്: നടപ്പാക്കുക ബലിപെരുന്നാളിനു ശേഷം മാത്രം

♠ മിഥ്‌ലാജ് വലിയന്നൂര്‍
റിയാദ്: തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുമ്പ് വിഎഫ്എസ് കേന്ദ്രങ്ങളില്‍ ബയോമെട്രിക് നല്‍കണമെന്ന നിബന്ധന താത്കാലികമായി നീട്ടി വെച്ചു. ഈ മാസം 29 മുതല്‍ നടപ്പിലാക്കുമെന്ന് അറിയിച്ച നടപടികള്‍ ബലിപെരുന്നാളിനുശേഷം മാത്രമായിരിക്കും നടപ്പാക്കുക എന്ന് സഊദി കോണ്‍സുലേറ്റ് അറിയിച്ചു.
സൗദിയിലേക്കുള്ള തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യും മുന്‍പ് വിഎഫ്എസ് കേന്ദ്രങ്ങളിലെത്തി വിരലടയം നല്‍കണമെന്ന് മെയ് 23 നാണ് മുംബൈ സഊദി കോണ്‍സുലേറ്റ് ആവശ്യപ്പെട്ടത്. ഇതാണ് ഇപ്പോള്‍ നീട്ടിവെച്ചുട്ടുള്ളത്. എന്നാല്‍ സഊദിയിലേക്കുള്ള ഫാമിലി, സന്ദര്‍ശന വിസകള്‍ വിഎഫ്എസ് വഴിതന്നെയായിരിക്കും.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ഇമെയില്‍ ചെയ്യുക editorgulfmalayali@gmail.com






