ഹജ്ജ്‌സേവനം: വനിതാ വോളന്റിയർ സാന്നിദ്ധ്യം ഉറപ്പാക്കുമെന്നു മക്ക ഒഐസിസി  

മക്ക: വനിതാ വോളന്റിയർമാരുടെ പരമാവധി സാനിദ്ധ്യം ഈ വർഷത്തെ ഹജ്ജ് സന്നദ്ധ സേവന രംഗത്തെ എല്ലാ മേഖലകളിലും ഉറപ്പാക്കുമെന്ന് ഒഐസിസി മക്ക ഹജ്ജ് സെൽ. ഒഐസിസി ഹജ്ജ് സെൽ 2023 ന്റെ പ്രഥമ ജനറൽ ബോഡി  യോഗം മക്കയിലെ ബിൻഹുമൈദിൽ ചേർന്നു. ഹജ്ജ് സെൽ ചീഫ് കോ ഓർഡിനേറ്റർ, ജനറൽ കോ ഓർഡിനേറ്റേഴ്സ് ,വനിതാ വിങ് കോ ഓർഡിനേറ്റേഴ്‌സ്, മെഡിക്കൽ വിങ് കോ ഓർഡിനേറ്റേഴ്സ് തുടങ്ങിയവർ പങ്കെടുത്തത്തു. ചെയർമാൻ സാക്കിർ കൊടുവള്ളി അധ്യക്ഷത വഹിച്ചു.
പ്രസിഡൻ്റ് ഷാനിയാസ് കുന്നിക്കോട് ഉത്ഘാടനം ചെയ്തു. .ജനറൽ സെക്രട്ടറി ഷാജി ചുനക്കര ലീഡേഴ്സ് ക്ലാസ് നിയന്ത്രിച്ചു. ട്രഷറർ റഷീദ് ബിൻസാഗർ ഹജ്ജ് സെൽ പ്രവർത്തനങ്ങളൾക്കായുള്ള സാമ്പത്തിക കാര്യങ്ങളുടെ ആമുഖം യോഗത്തിൽ അവതരിപ്പിച്ചു.ചീഫ് കോഡിനേറ്റർ ജിബിൻ സമദ് രജിസ്ട്രേഷൻ സംബന്ധിച്ച ലീഡേഴ്‌സിൻ്റെ സംശയങ്ങൾക്ക് മറുപടി നൽകി. നൗഷാദ് തൊടുപുഴ,ഹബീബ് കോഴിക്കോട്,സലീം കണ്ണനാംകുഴി,മുഹമ്മദ് ഷാ കൊല്ലം, റയീഫ് കണ്ണൂർ, നിസാ നിസാം, ഷംല ഷംനാസ്, രിഹാബ് റയീഫ് തുടങ്ങിയവർ 2023 വർഷത്തെ ഹജ്ജ് സേവന രംഗത്ത് പ്രവർത്തികമാക്കേണ്ട വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചു.
കൺവീനർ നൗഷാദ് പെരുന്തല്ലൂർ സ്വാഗതം ആശംസിച്ചു.  ഒഐസിസി ഹജ്ജ് സെൽ ഹെൽപ് ലൈൻ നമ്പർ 0544417622,0501579696,0544504900 . ജൂൺ ഒന്നിന് മക്ക ഏഷ്യൻ പോളിക്ലിനിക് ഓഡിറ്റോറിയത്തിൽ വച്ച് ഒഐസിസി മക്കാ ഹജ്ജ് സെൽ വോളന്റിയർ മീറ്റ് നടത്തുവാനും യോഗം ചേരും.
gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ഇമെയില്‍ ചെയ്യുക editorgulfmalayali@gmail.com