കൊട്ടാരക്കര പ്രവാസി അസോസിയേഷൻ മൂന്നാം വാർഷികം ശ്രദ്ധേയമായി

♣ മിദ്‌ലാജ് 

റിയാദ്: കൊട്ടാരക്കര പ്രവാസി അസോസിയേഷന്റെ മൂന്നാം വാർഷികമായ “വർണ്ണപ്പകിട്ട് -2023” ജനപങ്കാളിത്തം കൊണ്ടും താരസാനിദ്യം കൊണ്ടും കലാപരിപാടികളുടെ മികവ് കോണ്ടും ശ്രദ്ധേയമായി. എക്സിറ്റ് 18 ലെ അൽ അഖിയാൻ ഇസ്ത്രഹയിൽ നടന്ന  ആഘോഷ പരിപാടി വൈസ് പ്രസിഡന്റ് സജു മത്തായിയുടെ ആമുഖ പ്രസംഗത്തോട് കൂടിയാണ് തുടങ്ങിയത്.  സാംസ്‌കാരിക സമ്മേളനത്തിൽ പ്രസിഡന്റ് അലക്സ് കൊട്ടാരക്കര അധ്യക്ഷത വഹിച്ചു. പത്തനാപുരം നിയമസഭ അംഗവും സിനിമ താരവുമായ കെ ബി ഗണേഷ്‌കുമാർ യോഗം ഉത്‌ഘാടനം ചെയ്തു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

അസീസ് കടലുണ്ടി (മെയിൻ സ്പോൺസർ സീടെക്), അബു അസിം അബ്ദുള്ള ഷെഹറി (കോ സ്പോൺസർ അൽ ജവദ ഫരിദാ ട്രഡിങ്) ഷിബു ഉസ്മാൻ (ഇന്ത്യൻ മീഡിയ ഫോറം),സത്താർ കായംകുളം (എൻ ആർ കെ ),വിജയൻ നെയ്യാറ്റിൻകര (ഫോർക്ക), അബ്ദുള്ള വല്ലാഞ്ചിറ (ഒ ഐ സി സി ),സുധിർ കുമ്മിൾ (നവോദയ ) ഷാജഹാൻ കല്ലമ്പലം (താജ് കോൾഡ് സ്റ്റോർ), റഹ്മാൻ മുനമ്പത് ( MK ഫുഡ്സ്) എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ട്രസ്റ്റി ബിനു ജോൺ, ജോയിൻ ട്രസ്റ്റി ബിനോദ് ജോൺ, ജോയിൻ സെക്രട്ടറി അലക്സാണ്ടർ തങ്കച്ചൻ, പ്രോഗ്രാം കൺവീനർ റിയാദ് ഫസലുദീൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ജെറോം മാത്യു, ഷിജു സ്കറിയ, നൗഷാദ് കുന്നിക്കോട്, അഭിലാഷ് പണിക്കർ, ജിജിൻ ജോർജ്,സജി ചെറിയാൻ,വനിതാ വിംഗ് കോർഡിനേറ്റർ ജോജി ബിനോയിയുടെ നേതുർത്വത്തിൽ വനിതാ വിംഗ് ടീം എന്നിവർ പരിപാടിക്ക് നേതുർത്വം വഹിച്ചു.

25 വർഷം സൗദിയിൽ പ്രവാസ ജീവിതം നയിച്ചവരെ കെ ബി ഗണേഷ്‌കുമാർ  പൊന്നാട അണിയിച്ച് ആദരിച്ചു.ജീവകാരുണ്യ ഫണ്ടിലേക്ക് ഒരു ലക്ഷം രൂപ ഭാരവാഹികൾ കെ ബി ഗണേഷ്‌കുമാറിനു കൈമാറി. റിയാദിൽ നിന്നും തിരുവനന്തപുരത്തേക്ക് ഡയറക്റ്റ് ഫ്ലൈറ്റ് അനുവദിക്കുന്നതിനുള്ള നിവേദനം കൈമാറി. സജിൻ നിഷാൻ അവതാരകനായിരുന്നു. ജനറൽ സെക്രട്ടറി ബിനോയ് മത്തായി സ്വാഗതവും, പ്രോഗ്രാം കോർഡിനേറ്റർ ഷൈൻ ദേവ് നന്ദിയും അറിയിച്ചു. മിഡിൽ ഈസ്റ്റ് വാനമ്പാടി എന്നറിയപ്പെടുന്ന സുമി അരവിന്ദ്, പട്ടുറുമാൽ ഫെയിം ശ്യാം കാലിക്കറ്റ്‌,റിയാദിലെ കലാകാരന്മാരുടെയും കലാകാരികളുടെയും നേതൃത്വത്തിൽ നടന്ന കലാസന്ധ്യയും നൃത്ത നൃത്തങ്ങളും നവ്യാനുഭവം ആയിരുന്നു.

gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ഇമെയില്‍ ചെയ്യുക editorgulfmalayali@gmail.com