‘വിസിറ്റ് വിസ’ യിലുള്ളവര്‍ക്ക് മക്കയില്‍ പ്രവേശിക്കാന്‍ വ്യവസ്ഥയോടെ അനുമതി നല്‍കും: ഹജജ് മന്ത്രാലയം

മക്ക: ഹജജിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക അനുമതിയില്ലാത്ത വിദേശികള്‍ക്ക് ഇന്നലെ (തിങ്കളാഴ്ച)മുതല്‍ മക്കയിലേക്ക് പ്രവേശന വിലക്ക് നിലവില്‍ വന്നിരുന്നു. എന്നാല്‍ നുസ്‌ക്ക് ആപ്പ് വഴി ഉംറ പെര്‍മിറ്റ് നേടിയവര്‍ക്ക് മക്കയിലേക്കു പ്രവേശനം അനുവദിക്കുമെന്ന് ഹജജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. നുസൂക്  ആപ്പ് വഴി ഉംറ പെര്‍മിറ്റ് നേടിയ എല്ലാവര്‍ക്കും മക്കയില്‍ പ്രവേശനം നല്‍കുമെന്ന് ഇത് സംബന്ധമായ ഒരു ചോദ്യത്തിനുള്ള മറുപടിയായാണ് മന്ത്രാലയം ട്വിറ്റര്‍ വഴി പ്രതികരിച്ചത്.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

ഉംറ പെര്‍മിറ്റ് ഉടമകള്‍ അവരുടെ സുരക്ഷ കാത്തുസൂക്ഷിക്കുന്നതിനായി പെര്‍മിറ്റില്‍ വ്യക്തമാക്കിയ സമയം പാലിക്കണമെന്നും മന്ത്രാലയം ട്വിറ്റര്‍ അക്കൗണ്ടിലൂടെ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ഇമെയില്‍ ചെയ്യുക editorgulfmalayali@gmail.com