കേളി ഇടപെടൽ; റിയാദിൽ മരണമടഞ്ഞ തമിഴ്നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ് : ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞ തമിഴ്നാട് വാണിയൻ കുളം സ്വദേശി കാളിമുത്തു പാണ്ടി (53) യുടെ മൃതദേഹം കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം പ്രവർത്തകരുടെ ഇടപെടലിൽ നാട്ടിലെത്തിച്ചു.

കഴിഞ്ഞ രണ്ടു മാസത്തോളമായി കാളിമുത്തു പാണ്ടിയുടെ വിവരങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ വഴി കുടുംബം കേളി അൽഖർജ്  ജീവകാരുണ്യ വിഭാഗവുമായി ബന്ധപ്പെടുകയായിരുന്നു. കേളി പ്രവർത്തകർ ഇന്ത്യൻ എംബസിയിൽ വിവരമറിയിക്കുകയും സമാന്തരമായി അന്വേഷണം നടത്തുകയും ചെയ്തതിന്റെ ഭാഗമായി, ഒന്നര മാസമായി അൽഖർജിലെ കിങ് ഖാലിദ് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന അജ്ഞാത മൃതദേഹത്തെപ്പറ്റിയുള്ള വിവരം ആശുപതി അധികൃതർ അറിയിക്കുന്നത്.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

മൃതദേഹം കാളിമുത്തു പാണ്ടിയുടേതാണെന്ന് സ്ഥിരീകരിക്കുകയും സ്പോൺസറെ കണ്ടെത്തുകയും ശമ്പള കുടിശ്ശികയും മറ്റു അനുബന്ധ രേഖകളും തരപ്പെടുത്തി കേളി കലാസാംസ്കാരിക വേദി പ്രവർത്തകർ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി. കാളിമുത്തു പാണ്ടി കഴിഞ്ഞ 25 വർഷമായി സ്പോൺസറുടെ കൃഷിയിടത്തിൽ ജോലി ചെയ്തു വരികയായിരുന്നു. എന്നാൽ മൃതദേഹം നാട്ടിൽ എത്തിക്കുന്ന പ്രവർത്തനങ്ങളുമായി സ്പോൺസർ സഹകരിക്കാത്തതിനെ തുടർന്ന് നാട്ടിൽ നിന്നും ബന്ധുക്കൾ സാമ്പത്തിക ബാധ്യത വഹിച്ചതിന് ശേഷമാണ് മൃതദേഹം നാട്ടിലേക്ക് കയറ്റിവിടാൻ കഴിഞ്ഞത്.

gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ഇമെയില്‍ ചെയ്യുക editorgulfmalayali@gmail.com