നസിറുദ്ദീൻ ഓമണ്ണിലിനു യാത്രയപ്പ് നൽകി

ജിദ്ദ: രണ്ടര പതിറ്റാണ്ടിൻറെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രൊവിൻസ് സെൻട്രൽ കമ്മറ്റി അംഗവും , യാമ്പു മേഖലാ പ്രസിഡണ്ടുമായ ശ്രീ നസിറുദ്ദീൻ ഓമണ്ണിലിനു സെൻട്രൽ കമ്മറ്റി യാത്ര അയപ്പു നൽകി
ജിദ്ദയിൽ വെച്ച് നടന്ന പരിപാടിയിൽ സെൻട്രൽ കമ്മറ്റി അംഗങ്ങളും മേഖലാ ഭാരവാഹികളും പങ്കെടുത്തു.
റഹീം ഒതുക്കുങ്ങൽ, സി എഛ് ബഷീർ , സിറാജ് എറണാകുളം , സഫീൽ കടന്നമണ്ണ , ഇല്ല്യാസ് വേങ്ങൂർ തുടങ്ങിയവർ  പ്രവാസി വെൽഫെയറിനു നൽകിയ സേവനങ്ങളെ എടുത്തു പറയുകയും, ജനസേവന മേഖലകളിൽ നടത്തിയ വിലപ്പെട്ട സംഭാവനകളെ അനുസ്മരിക്കുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു സംസാരിച്ചു.
സൗദിയിലെ സാബിക് കമ്പനിയിൽ ഇരുപത്തഞ്ചോളം വർഷം ഫൈനാൻസ്, അക്കൗണ്ടിങ്‌ മേഖലയിൽ ഉന്നത സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. പ്രവാസി വെൽഫെയർ കേന്ദ്ര കമ്മറ്റി അംഗമായും യാമ്പു മേഖലാ പ്രസിഡണ്ടായും പ്രവർത്തിക്കുമ്പോൾ തന്നെ, യാമ്പുവിലെ വിവിധ സാമൂഹിക സാംസ്‌കാരിക കൂട്ടായ്മകളുടെയും മുന്നിൽനിന്ന് പ്രവർത്തിക്കുകയും, മികച്ച സംഘാടനം വഴി യാമ്പു പൊതുസമൂഹത്തിൽ ഏറെ ആദരവ് പിടിച്ചു പറ്റുകയും ചെയ്തിരുന്നു.
സെൻട്രൽ കമ്മറ്റിയുടെ ഉപഹാരം സെൻട്രൽ കമ്മറ്റി അംഗങ്ങളുടെ സാന്നിധ്യത്തിൽ പ്രസിഡണ്ട് ഉമറുൽ ഫാറൂഖ് പാലോട് കൈമാറി.  പാർട്ടിയോടുള്ള കടപ്പാടും അവസരങ്ങൾ നല്കിയതിലുള്ള നന്ദിയും അറിയിച്ചു

കൊണ്ട് നസിറുദ്ദീൻ മറുപടി പ്രസംഗം നടത്തി.

പ്രസിഡണ്ട് ഉമറുൽ ഫാറൂഖ് പാലോദു  അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഷ്‌റഫ് പാപ്പിനിശ്ശേരി സ്വാഗതവും വൈസ് പ്രസിഡണ്ട് സുഹറ ബഷീർ നന്ദിയും  പറഞ്ഞു.
gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ഇമെയില്‍ ചെയ്യുക editorgulfmalayali@gmail.com