അസീറില്‍ അനധികൃതമായി വന്യജീവികളെ വളര്‍ത്തുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്തവര്‍ പിടിയില്‍

അസീര്‍: സൗദിയിലെ അസീര്‍ പ്രവിശ്യയില്‍ നിയമ വിരുദ്ധമായി മൃഗശാല നടത്തിയവരെ പൊലീസ് അറസ്റ്റുചെയ്തു. സൗദി വന്യജീവി പരിസ്ഥിതി മന്ത്രാലയം അനുശാസിക്കുന്ന മാനദണഡങ്ങള്‍ക്ക് വിരുദ്ധമായാണ് ഈ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. വിവരം ലഭിച്ചെത്തിയ അധികൃതര്‍ ഇവിടം റൈഡ് നടത്തുകയും സ്ഥാപനം അടച്ചുപൂട്ടുകയും മൃഗശാല നടത്തിപ്പുകാരെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.
പിടിയിലായവരെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.






