കൊട്ടാരക്കരയിൽ വനിത ഡോക്ടറുടെ കൊലപാതകം: സര്‍ക്കാര്‍, സ്വകാര്യ ഡോക്ടര്‍മാര്‍ സമരത്തില്‍

തിരുവനന്തപുരം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ വനിതാ ഡോക്ടറെ കുത്തിക്കൊന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ ഡോക്ടര്‍മാര്‍ സമരത്തില്‍. അത്യാഹിത വിഭാഗം ഒഴികെ പ്രവര്‍ത്തിക്കില്ല.
കെജിഎംഒഎ, ഐഎംഎ കേരള ഘടകം എന്നിവയുടെ നേതൃത്വത്തിലാണ് സമരം, നാളെ രാവിലെ എട്ടുമണിവരെയാണ് പണിമുടക്ക്. സംസ്ഥാന വ്യാപകമായി ഹൗസ് സര്‍ജന്മാരും പണിമുടക്കുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രി പൂര്‍ണമായി അടച്ച്ചിടും.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.





