കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ കുത്തേറ്റ് മരിച്ച സംഭവം വന്ദനക്ക് അഞ്ചോളം കുത്തേറ്റതായി വിവരം

കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സക്കെത്തിയ യുവാവിന്റെ കുത്തേറ്റ് മരിച്ച വന്ദനക്ക് അഞ്ചോളം കുത്തേറ്റതായി പ്രാഥമിക നിഗമനം. ആശുപത്രിയില്‍ പൊലീസിനും ബന്ധുക്കള്‍ക്കുമൊപ്പം വൈദ്യപരിശോധനക്ക് എത്തിയ സന്ദീപാണ് അക്രമം നടത്തിയത്. പൊലീസിനൊപ്പം എത്തിയ പ്രതി ആദ്യം ശാന്തനായിരുന്നെങ്കിലും പിന്നീട് പ്രകോപിതനാകുകയായിരുന്നു. പ്രതി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി സംശയമുണ്ട്. വീട്ടില്‍ പ്രശ്‌നമുണ്ടാക്കിയതിനാണ് ഇയാളെ പൊലീസ് കശ്ശഡിയിലെടുത്തത്. പൊലീസുകാര്‍ക്കും കൈക്കും ശരീരത്തിലും കുത്തേറ്റു. പ്രതി സന്ദീപ് അധ്യാപകനാണെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.






