ആധാര്‍ തിരുത്ത് കര്‍ശനമാക്കി; തെറ്റ് വരുത്തിയാൽ വൻ പിഴ

തിരുവനന്തപുരം: ആധാർ ദുരുപയോഗം തടയാൻ നടപടിക്രമങ്ങൾ കർശനമാക്കി. മേൽവിലാസം തിരുത്താൻ സമർപ്പിക്കുന്ന അപേക്ഷയിലോ രേഖയിലോ അക്ഷരത്തെറ്റോ മാറ്റിയെഴുത്തോ മങ്ങലോ മായ്ക്കലോ ഉണ്ടെങ്കിൽ ആധാർ സേവന കേന്ദ്രത്തിന് മുമ്പ്‌ 25 രൂപയായിരുന്നു പിഴ എങ്കിൽ ഇപ്പോൾ ആയിരം രൂപ പിഴയിടും. ആധാറുമായി ബന്ധപ്പെട്ട് സമർപ്പിക്കുന്ന അപേക്ഷയിലോ രേഖയിലോ തെറ്റായ കാര്യങ്ങളുണ്ടെങ്കിൽ സേവനകേന്ദ്രങ്ങൾക്കുള്ള പിഴ 10,000 രൂപയാണ്. കൂടാതെ സേവനദാതാവിന്റെ ലൈസൻസ് ഒരു വർഷത്തേക്ക് റദ്ദാക്കും. പഴയ എസ്.എസ്.എൽ.സി. ബുക്കിലെ മങ്ങൽ, അക്ഷരംമായൽ, വോട്ടർ തിരിച്ചറിയൽ കാർഡിലെ അവ്യക്തത തുടങ്ങിയവയും തെറ്റായ വിവരങ്ങളായി കണക്കാക്കി പിഴയിടും. യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ്‌ ഇന്ത്യയാണ് ആധാർ കാർഡിലെ തിരുത്തലുകൾ കർശനമാക്കിയിട്ടുള്ളത്.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

നിബന്ധനകൾ കർശനമാക്കിയത് അറിയാതെ സേവനം നടത്തിയവർക്ക് ഇതിനകം ലൈസൻസ് നഷ്ടമായിട്ടുണ്ട്. മേൽവിലാസം തിരുത്താൻ ഇനി മുതൽ ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യപത്രം മതിയാകും. മറ്റെല്ലാ തിരുത്തലുകൾക്കും മതിയായ അസ്സൽരേഖകൾ സമർപ്പിക്കണം.

gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ഇമെയില്‍ ചെയ്യുക editorgulfmalayali@gmail.com