വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്യാനുള്ള ശ്രമം: ബി.ജെ.പി. പ്രവര്‍ത്തകരെ പിടികൂടി കളക്ടര്‍

♥ ആൻസി വിനീഷ

കലബുറഗി(ബെംഗളൂരു): വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്യാനുള്ള ശ്രമത്തിനിടെ ബി.ജെ.പി. പ്രവര്‍ത്തകരെ പിന്തുടര്‍ന്ന് കളക്ടര്‍ പിടികൂടി. കര്‍ണാടകത്തിലെ കലബുറഗി ജില്ലയില്‍ തിങ്കളാഴ്ച രാത്രിയാണ് കളക്ടര്‍ ബി.ജെ.പി. പ്രവര്‍ത്തകരെ പിടികൂടിയത്.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

കലബുറഗി സൗത്ത് മണ്ഡലത്തിലെ സംഗമേഷ് കോളനിയില്‍ പരിശോധനയ്‌ക്കെത്തിയതായിരുന്നു ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ കളക്ടര്‍ യശ്വന്ത് ഗുരുകര്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിവരം അറിയിച്ചതിനെ തുടർന്ന് കലക്ടർ ഇവരെ നിരീക്ഷിക്കുകയും, കളക്ടറെ കണ്ടതോടെ പണം വിതരണം ചെയ്തിരുന്ന മൂന്നംഗസംഘം രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും വാഹനത്തില്‍ ഇവരെ പിന്തുടര്‍ന്ന് തടഞ്ഞുനിര്‍ത്തി കളക്ടര്‍ പിടികൂടുകയായിരുന്നു.തെരുവുവിളക്കുകള്‍ അണചാണ് കോളനിയില്‍ പണം വിതരണംചെയ്തത്.

രണ്ടുപേരെ പിടികൂടിയെങ്കിലും മൂന്നാമൻ പണമടങ്ങിയ ബാഗുമായി ഓടിരക്ഷപ്പെട്ടു. കാറില്‍നിന്ന് ബി.ജെ.പി. സ്ഥാനാര്‍ഥിയും സിറ്റിങ് എം.എല്‍.എ.യുമായ ദത്താത്രേയ പാട്ടീല്‍ രേവൂരിന്റെ ലഘുലേഖകളും മറ്റും പിടിച്ചെടുത്തിട്ടുണ്ട്.

ഫോണില്‍ പരാതിലഭി കളക്ടർ പോലീസുകാരെ അറിയിക്കാതെ നേരിട്ടായിരുന്നു കളക്ടർ ഇവരെ പിടികൂടിയത്. പിടിയിലായവരെ പോലീസിന് കൈമാറി.അതേസമയം ബി.ജെ.പി. സ്ഥാനാര്‍ഥിയാണ്
ബാഗുമായി ഓടിരക്ഷപ്പെട്ടതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു.

gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ഇമെയില്‍ ചെയ്യുക editorgulfmalayali@gmail.com